ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി(സിബിഎസ്‌ഇ) ഒന്‍പതാം ക്ലാസിലേക്കും പതിനൊന്നാം ക്ലാസിലേക്കുമുള്ള രജിസ്ട്രേഷന്‍ ഈ മാസം 18 ന് ആരംഭിക്കും.

സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 16 വരെ രജിസ്‌ട്രേഷന്‍ നടത്താം.

ഇതുമായി ബന്ധപ്പെട്ട് സിബിഎസ്സി ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പ്രസിദ്ധികരിച്ചു. രജിസ്ട്രേഷന്‍ വിവരങ്ങള്‍ നോട്ടിഫിക്കേഷനില്‍ വിശദമായി നല്‍കിയിട്ടുണ്ട്. സിബിഎസ്‌ഇ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.inല്‍ ലഭ്യമായ പരീക്ഷാ സംഗം ലിങ്ക് ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

ഒന്‍പതാം ക്ലാസിലേക്ക് 300 രൂപ, പതിനൊന്നാം ക്ലാസിലേക്ക് 600 രൂപ എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ ഫീസ്. വൈകി ഫീസ് അടയ്ക്കുകയാണെങ്കില്‍ 2300 രൂപ അധിക ചാര്‍ജ് അടയ്ക്കണം. ഒക്ടോബര്‍ 18 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് ഫൈനോട് കൂടെ ഫീസടയ്ക്കാം. ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നത് ഉറപ്പാക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post