റാഞ്ചി: ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്‌റ പ്രദേശത്തെ സ്‌കൂളിലാണ് സംഭവം.

ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട 65 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് തൊങ്‌റ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജായ ഗുരുചരണ്‍ മന്‍ജി പറഞ്ഞു.

ഭക്ഷണം കഴിച്ച ഉടന്‍ വിദ്യാര്‍ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

Post a Comment

Previous Post Next Post