കാസർകോട് :(www.thenorthviewnews.in) സ്വന്തമായി മീ നോട് സ് എന്ന സോഫ്റ്റ് വെയർ നിർമ്മിച്ച മുഹമ്മദ് ജാസിബ് (13 വയസ്, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദുബൈ) ടീൻ ഇന്ത്യ കാസർകോട് ജില്ലാ കമ്മിറ്റി യുടെ സ്നേഹോപഹാരം ടീൻ ഇന്ത്യ മുൻ കാസർകോട് ജില്ലാ കോർഡിനേറ്റർ നൗഷാദ് പി. എം. കെ. നൽകി. മലർവാടി ബാലസംഘം സംസ്ഥാന റിസോഴ്സ് പേഴ്സണും ടീൻ ഇന്ത്യ സംസ്ഥാന മെൻ്റർ മുഹമ്മദ് സബാഹ് ചെമ്മനാട് , മലർവാടി ബാലസംഘം മുൻ കാസർകോട് ജില്ലാ കോഓർഡിനേറ്റർ കെ. ഐ. അബ്ദുൽ ലത്തീഫ് ആലുവ എന്നിവർ സംബന്ധിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി അബ്ദുൽ റഹീം ( ബ്ലാക് ബെൽറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ, ദുബൈ) നൂർജഹാൻ ദമ്പതികളുടെ മകനാണ് മുഹമ്മദ് ജാസിബ്.

إرسال تعليق