കുമ്പഡാജെ :(www.thenorthviewnews.in) തുപ്പക്കൽ യൂ ഷെയ്ഖ് അലി ഹാജി വായനാശാല & ഗ്രന്ഥാലയം വായനശാല വാരാഘോഷത്തിന്റെ ഭാഗമായി പുസ്തക സമാഹരണം ജില്ലാ പഞ്ചായത്ത് അംഗം പിബി ശഫീഖ് നിർവഹിച്ചു. യൂ ഷെയ്ഖ് അലി ഹാജി ലൈബ്രറിയെ മാതൃകയാക്കി എല്ലാ ലൈബ്രറികളും പുസ്തക വിതരണത്തിൽ മാത്രം ഒതുങ്ങാതെ ആതുര ജീവകാരുണ്യ മേഖലകളിൽ സജീവമായി ഇടപെട്ട് ലൈബ്രറികൾ സാംസ്കാരിക കേന്ദ്രങ്ങളായി മാറണമെന്നും പുതു തലമുറയ്ക്ക് വയനയോടുള്ള താല്പര്യം കാണുമ്പോൾ അതിയായ സന്തോശമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 
വൈ ഹനീഫ കുമ്പഡാജെ ആമുഖ ഭാഷണം നടത്തി. സുഹൈൽ റഹ്‌മാനി, അൻവർ തുപ്പക്കൽ, നൗഫൽ കുമ്പഡാജെ, ഹാരിസ് അന്നടുക്ക, റഫീഖ് പിഞ്ചാരം, ഉദയൻ മണ്ണാപ്പ്, ഫാറൂഖ് കെപിഎം, ശിഹാബ് ആനപ്പാറ, ശരീഫ് തുപ്പക്കൽ, ഫാറൂഖ് പികെ മാർട്ട്, മജീദ് പരപ്പ, ലൈബ്രറിയൻ ശാക്കിറ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

أحدث أقدم