ചെർക്കള: (www.thenorthviewnews.in) ദേശീയ അധ്യാപക ദിനത്തിൽ ഇടനീർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘ കാലമായി അധ്യാപികയായി സേവനം ചെയ്തു വരുന്ന എതിർത്തോടിലെ അന്നമ്മ പൗലോസ് ടീച്ചറെ എം.എസ്.എഫ് എം ഗുരുവന്ദനത്തിന്റെ ഭാഗമായി എതിർത്തോട് ശാഖ ആദരിച്ചു.
എം.എസ്.എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് ഉപഹാരം കൈമാറി. ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാഷിർ മൊയ്‌തീൻ, ശാഖ പ്രസിഡന്റ് അബ്ഷർ ബേർക്ക, ജനറൽ സെക്രട്ടറി ഇബ്രാഹിം കപ്പണ, മറ്റു ഭാരവാഹികളായ അർഷാദ് സി.എ, അഹമ്മദ് റമീസ്, മഷ്ഹർ ബേർക്ക എന്നിവർ സന്നിഹിതരായി

إرسال تعليق