കണ്ണൂര്‍:(www.thenorthviewnews.in)  കണ്ണൂര്‍ സര്‍വകലാശാലയുടെ പി ജി സിലബസില്‍ ആര്‍ എസ് എസ് സൈദ്ധാന്തികരായ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം.നടപടിയെ ന്യായീകരിച്ചു എസ്‌എഫ്‌ഐ യൂണിയന്‍. ആര്‍എസ്‌എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കുന്നവയല്ലെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് ആക്ഷേപം. പബ്ലിക്ക് അഡ‍്മിനിസ്ട്രേഷന്‍ പി ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്തിന്‍്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇരുവരുടെയും രചനകള്‍ അക്കാഡമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ബോര്‍ഡ് ഒഫ് സ്റ്റഡീസ് രൂപീകരിക്കാതെ സിലബസ് തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായില്ല. സര്‍വകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍.

ആശയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാര്‍ച്ച്‌ നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘഠനം ചെയ്തു.

യൂണിവേഴ്സിറ്റി കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന കാവിവത്കരണത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഉയരണമെന്ന കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ആഹ്വാനം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ യുണിവേര്‍സിറ്റിയിലെ ബിരുദാനന്തര കോഴ്‌സില്‍ സംഘപരിവാര്‍ നേതാക്കളുടെ രാഷ്ട്രീയ ചിന്തകളും ദര്‍ശനങ്ങളും പഠിപ്പിക്കുന്നതിന് ഉള്‍പെടുത്തിയിട്ടുള്ള വിവാദ സിലബസ്സ് പിന്‍വലിക്കണമെന്ന് അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.

Post a Comment

أحدث أقدم