കോഴിക്കോട്:(www.thenorthviewnews.in) ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്സില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ള്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇതുസംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടായത്. 'ഇത് മിന്നും' എന്ന തലവാചകത്തോടുകൂടിയാണ് നെറ്റ്ഫ്‌ളിക്‌സ് വിവരം പങ്കുവെച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകളിയായി ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് മിന്നല്‍ മുരളി. അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുക. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരം മിന്നല്‍ മുരളിയില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Post a Comment

أحدث أقدم