കാസർകോട്:(www.thenorthviewnews.in)  പ്രസ്സ്ക്ലബ് റോഡിലെ കുഴിയിൽ വീണ് യാത്രക്കാരുടെ നടുവൊടിയുന്നത് തുടർക്കഥയായിട്ടും  കുലുക്കമില്ലാതെ അധികൃതർ, ആശ്വാസമായി ഓട്ടോ ഡ്രൈവർമാർ. റോഡ് നന്നാക്കാൻ പിഡബ്ല്യൂഡി അധികൃതരോ റോഡ് കുഴിച്ചു പൈപ്പിട്ട വാട്ടർ അതോറിറ്റിയോ കൂട്ടാക്കാതിരിക്കുമ്പോഴാണ് ഒരു കൂട്ടം ഓട്ടോ തൊഴിലാളികൾ കുഴിയടക്കാൻ മുന്നിട്ടിറങ്ങിയത്. 

കാസർകോട് പ്രസ്ക്ലബ് ജംഗ്ഷൻ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ റോഡ് കുഴിച്ചു പൈപ്പിന്റെ പണി പൂർത്തിയാക്കിപ്പോയ വാട്ടർ അതോറിറ്റിയും പിഡബ്ല്യൂഡിയുമാണ് റോഡ് ശരിയാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. നേരത്തെ പെട്രോൾ പമ്പിന് സമീപം വലിയ കുഴി രൂപപ്പെട്ടപ്പോൾ സമീപത്തെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് കുഴിയടച്ചിരുന്നു. മഴ ശക്തമായപ്പോൾ വീണ്ടും രൂപപ്പെട്ട കുഴി മണ്ണിട്ട് മൂടി പ്രസ്സ്ക്ലബ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർമാർ താത്ക്കാലിക പ്രശ്നം പരിഹരിച്ചെങ്കിലും മാസങ്ങളായി തകർന്ന റോഡ് നന്നാക്കാൻ അധികൃതർ തയ്യാറാകാത്തതിൽ ജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്.

Post a Comment

أحدث أقدم