തിരുവനന്തപുരം:(www.thenorthviewnews.in)  സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് കോവിഡ് അവലോകന യോഗം ചേരുന്നത്. പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യപിക്കാനാണ് സാധ്യത.

രാത്രികാല കാര്‍ഫ്യൂവും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണോ എന്ന കാര്യവും യോഗം പരിശോധിക്കും. ഞായറാഴ്ചത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണക്കം പിന്‍വലിക്കാനുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലുണ്ടായേക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് മൂന്നരക്കാണ് കോവിഡ് അവലോകന യോഗം ചേരുക. ഞായറാഴ്ച ലോക് ഡൗണും രാത്രികര്‍ഫ്യുവും പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ രാജ്യത്തെ പല വിദഗ്ധരും നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സര്‍ക്കാര്‍ ഇളവുകളില്‍ തീരുമാനമെടുക്കുന്നത്.

Post a Comment

أحدث أقدم