കാസര്‍കോട്:(www.thenorthviewnews.in) കാസര്‍കോട് ജില്ലാ എയിംസ് ജനകീയ കൂട്ടായ്മയുടെ കാസര്‍കോട് മണ്ഡലംതല യോഗം ഹോട്ടൽ സിറ്റി ടവറിൽ നടന്നു. സെപ്റ്റംബർ 30 ന് കളക്ടറേറ്റ് പടിക്കൽ നടത്തുന്ന ജില്ലാതല ഏകദിന ഉപവാസം വിജയിപ്പിക്കുവാൻ തീരുമാനിച്ചു. കാസര്‍കോട് മേഖല തലത്തിൽ പ്രചാരണ പരിപാടി വാഹന ജാഥയായി നടത്തുവാനും തീരുമാനിച്ചു. സെപ്റ്റംബർ 23 ന് ബോവിക്കാനത്ത് കാസര്‍കോട് മേഖല പ്രചാരണ വാഹന ജാഥയുടെ ഉൽഘാടനം നടക്കും. മുളിയാർ, കാറടുക്ക, ദേലംപാടി, ബെള്ളൂർ, കുമ്പടാജെ, ബദിയടുക്ക, മധൂർ, മൊഗ്രാൽ പുത്തൂർ, കാസര്‍കോട് മുനിസിപ്പാലിറ്റി, ചെങ്കള പഞ്ചായത്തുകൾ ചുറ്റി ചെർക്കളയിൽ സമാപിക്കും.

പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.  ചെയർമാൻ: മൂസ്സ ബി. ചെർക്കള, വൈസ് ചെയർമാൻമാർ : ഹനീഫ പാണലം, സദാനന്ദ റൈ, അർജുനൻ തായലങ്ങാടി, അഡ്വക്കേറ്റ് രമേഷ് യാദവ്, ഗണേശൻ അരമങ്ങാനം, മറിയം ഒ.കെ. പള്ളം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്

ജനറൽ കൺവീനർ  : ഫത്താഹ് ബങ്കര, കൺവീനർമാർ : ഷാഫി സുഹ് രി പടുപ്പ്, അബ്ദുൽ ഗഫൂർ പി.എ., ഗോപിനാഥൻ മുതിരക്കാൽ, ജമീല അഹമ്മദ്‌, ഷർഫുന്നിസ്സ ഷാഫി, സലീം സന്ദേശം ചൗക്കി, ഹമീദ് മൊഗ്രാൽ, ട്രെഷറർ ഫാറൂഖ് കാസ്മി, മീഡിയ കോർഡിനേറ്റർ : നഹാസ് മനോരമ.

പ്രചരണ വാഹന ജാഥാ ക്യാപ്റ്റനായി കെ.ബി. മുഹമ്മദ്‌ കുഞ്ഞിയേയും കോർഡിനേറ്ററായി ഖമറുന്നിസ്സ അബ്ദുല്ല കടവത്തിനെയും തീരുമാനിച്ചു.

പരിപാടിയിൽ എ.എം. കടവത്ത്, കെ. ഖാലിദ്, മുജീബ് കളനാട്, ഹംസ ഉത്തരദേശം ന്യൂസ്‌, അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, റാം കെ.വി.കെ. (റാംജി), താജുദ്ദീൻ പടിഞ്ഞാർ, ഹക്കീം ബേക്കൽ, ആനന്ദൻ പെരുമ്പള, നവാസ് ചെങ്കള, സിദ്ധീഖ് ഒമാൻ, ഷരീഫ് മുഗു, ഡിറ്റി വർഗ്ഗീസ്, അബ്ദുൽ ഖയ്യും, പവിത്രൻ എന്നിവർ പങ്കെടുത്തു.ജോസ് കെ.ജെ.(സജി) അധ്യക്ഷത വഹിച്ചു. നാസർ ചെർക്കളം സ്വാഗതവും മറിയം നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم