കുമ്പഡാജെ:(www.thenorthviewnews.in)  ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവന പ്രവർത്തനമായി കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തെ വിവിധ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തിൽ  തന്നെ മികച്ച കുടുംബാരോഗ്യമാകുന്നതിൽ നേതൃത്വം നൽകിയ കുമ്പഡാജെയുടെ ജനകീയ ഡോക്ടർ ഡോ സയ്യിദ് ഹാമിദ് ശുഹൈബ് തങ്ങളെ ഇബാദ് തുപ്പക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ആദരിച്ചു

     കഴിഞ്ഞ നാലര വർഷ കാലമായി കുമ്പഡാജെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളുടെ അത്താണിയായി പ്രവർത്തിച്ചു വരുന്ന ഡോക്ടർ സാമൂഹ്യ മാധ്യമങ്ങളിടക്കം ഇതിനോടകം തന്നെ വലിയ പ്രശസ്തി നേടിയിരുന്നു ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ ഇബാദ് പാലിയേറ്റീവ് സെന്റർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാകനീയമാണെന്നും മറ്റു സ്ഥലങ്ങളിൽ കൂടി പാലിയേറ്റീവ് സെന്റർ ഉയർന്നു വരേണ്ടത്തും പുതു സമൂഹത്തിന്റെ ആവശ്യമാണെന്നും നന്ദി പ്രസംഗത്തിൽ ഡോ സയ്യിദ് ഹാമിദ് ശുഹൈബ് തങ്ങൾ അഭിപ്രായപെട്ടു.  ഇബാദ് ആസ്ഥാന മന്ദിരത്തിൽ നടന്ന പരിവാടിയിൽ സയ്യിദ് ശുഹൈബ് തങ്ങൾ, അൻവർ തുപ്പക്കൽ, നൗഫൽ കുമ്പഡാജെ, ഫാറൂഖ് കെപിഎം, റിനാസ്, ശരീഫ് ആനപ്പാറ, ഹാരിസ് സി എച്  നഗർ, സിദ്ധീഖ് തോട്ടം, മുഹമ്മദ്‌ കുദിങ്കില, റഹീം മുണ്ടക്കാട്, അഷ്‌റഫ്‌, റിയാസ്, സമീർ മുണ്ടക്കാട്, അബ്ദുല്ല പിഞ്ചാരം സംബന്ധിച്ചു.

Post a Comment

أحدث أقدم