ചേരങ്കൈ:(www.thenorthviewnews.in) ചേരങ്കൈ പ്രദേശത്തെ ദു:ഖത്തിലാഴ്ത്തി അകാലത്തിൽ മരണമടഞ്ഞ കാസ്ക് യുഎഇ അംഗം മുസ്തഫയ്ക്ക് കാസ്ക് ചേരങ്കൈയുടെ യാത്രാമൊഴി.നാട്ടിൽ തിരിച്ചണയാനുള്ള തയ്യാറെടുപ്പിനിടെ മരണപ്പെട്ട മുസ്തഫയുടെ വിയോഗത്തിൻ്റെ ഞെട്ടലിലാണിപ്പൊഴും പ്രദേശവാസികൾ. 

ഞായറാഴ്ച രാവിലെ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ മുസ്തഫയുടെ ഓർമ്മകളും നൻമകളും അലയടിച്ചു.മൗന പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിന് കാസ്ക് ജന.സെക്രട്ടറി സിയാദ് റഹിമാൻ സ്വാഗതം ആശംസിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഷഫീഖ് അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ മുസ്താഖ് ചേരങ്കൈ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്തെ പ്രയാസങ്ങൾക്കിടയിലും നൻമയുടെ വിളക്ക് കൊളുത്തി സൗഹൃദത്തിൻ്റെ ദൃഢബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ മുസ്തഫയ്ക്ക് സാധിച്ചുവെന്ന് സുഹൃത്തും എഴുത്തുകാരനുമായ ബഷീർ ബി.എച്ച് അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. കാസ്ക് യു എ ഇ പ്രസിഡണ്ട് ബഷീർ ചേരങ്കൈ, കാസ്ക് ട്രഷറർ നിഷ്ഫാൻ ചെപ്പു, വൈ. പ്രസിഡണ്ട് നിയാസ് അഹ്മ്മദ്, പൊതുപ്രവർത്തകരായ ഹമീദ് ചേരങ്കൈ, ഇഖ്ബാൽ ബേബി ക്യാംപ്, പൗരപ്രമുഖൻ ഇബ്രാഹീം ഹാജി, സലാം മർഫ, അഷ്റഫ് അരമന തുടങ്ങിയവർ സംസാരിച്ചു.

സ്വാതന്ത്യദിനാഘോഷത്തിൻ്റെ  ഭാഗമായി സംഘടിപ്പിച്ച വിവിധ കലാകായിക പരിപാടിയിലെ വിജയികൾക്കും യോഗത്തിൽ ഉപഹാരം സമർപ്പിച്ചു.

Post a Comment

أحدث أقدم