കാസർകോട്:(www.thenorthviewnews.in)  മംഗലാപുരം ഏനപ്പൊയ ഡീമ്ഡ് ടുബി യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബോവിക്കാനത്തെ അബ്ദുൽ ഗഫൂർ, ബീഫാത്തിമ എന്നിവരുടെ മക്കളായജഹാന ഇസ്സത്ത് എം.ബി.ബി.എസും, ഫാരിസ യാകൂത്ത് ബി.ഡി.എസും പൂർത്തീകരിച്ചത്.

ജഹാന ഇസ്സത്ത് മുളിയാർ കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ താൽക്കാലിക ജോലിയിലാണ്.കോഴിക്കോട് തിരുവങ്ങൂർ സ്വദേശി ഫിസിയോ തെറാപിസ്റ്റ് ലനീസാണ് ഇവരുടെ ഭർത്താവ്.ഫാരിസ യാകൂത്ത് ബോവിക്കാനത്ത് തന്നെ സ്വകാര്യ ക്ലിനിക്കിൽ സേവനം ആരംഭിച്ചിട്ടുണ്ട്.

ഇവരുടെ മറ്റൊരു സഹോദരി കുഞ്ഞാമിനത്ത് ജുബ്രിയ മൂന്നാംവർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ്.

Post a Comment

أحدث أقدم