ഷാർജ:(www.thenorthviewnews.in) പ്രവാസി ക്രിക്കറ്റ് ക്ലബ്ബിൽ മികച്ചു നിൽകുന്ന ഷാർജ ഹീറോസ് ആലൂരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൂട്ടായ്മയും ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ-2 നവംബർ 19 വെള്ളിയാഴ്ച്ച ഷാർജ ദൈദിലെ 'ദി പവലിയൻ' ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു നടക്കും. രാവിലെ 6 മണി മുതൽ ആരംഭിക്കുന്ന ക്രിക്കറ്റ് മാമാങ്കം രാത്രി 9 മണിക്ക് നിരവധി കലാ-കായിക-സംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ സമാപനം കുറിക്കും. 15 മണിക്കൂറോളം നീണ്ടു നിൽക്കുന്ന കൂട്ടായ്മയിൽ വ്യത്യസ്ഥമായ നിരവധി പാരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ജി കോം മൊബൈൽ ട്രേഡിങ്, അൽ ഉസൂദ് കാര്‍ഗോ, സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്, എക്സ്പ്രെസ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവരായിരിക്കും സ്പോൺസർമാർ

Post a Comment

أحدث أقدم