തിരുവനന്തപുരം: (www.thenorthviewnews.in) സംസ്ഥാനത്തെ പുതുക്കിയ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പ്രഖ്യാപിച്ചു. വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രദേശത്തെ ആയിരം പേരിൽ പത്തിൽ കൂടുതൽ പേർക്ക് രോഗം ഉണ്ടായാൽ ട്രിപ്പിൾ ലോക്ഡൗൺ ഏര്‍പ്പെടുത്തും. ആഴ്ചയില്‍ ആറു ദിവസം കടകൾ തുറക്കാം. രാവിലെ ഏഴു മുതൽ ഒമ്പതു വരെയാണ് പ്രവര്‍ത്തനാനുമതി. പൊതുപരിപാടികൾ പാടില്ല. കല്ല്യാണത്തിനും മരണത്തിനും 20 പേര്‍ മാത്രമെ പങ്കെടുക്കാവൂ. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാകും. ആഗസ്റ്റ് 15 നും അവിട്ടം ദിനമായ ആഗസ്റ്റ് 22നും ലോക്ക്ഡൗണില്ല.
പുതുക്കിയ നിയന്ത്രണങ്ങള്‍-
1. ആഴ്ചയില്‍ ആറ് ദിവസവും കടകള്‍ തുറക്കാം.
കടകള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്ബത് വരെ. ഞായറാഴ്ച മാത്രം ലോക്ഡൗണ്‍.
2. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശനം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.
3. ഒരു പ്രദേശത്തെ ജനസംഖ്യയുടെ ആയിരം പേരില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടായാല്‍ അവിടെ ട്രിപ്പില്‍ ലോക്ക്ഡൗണ്‍.
4. സ്വാതന്ത്ര്യം ദിനം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്.
5. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും
6. സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

إرسال تعليق