കാസർകോട്: (www.thenorthviewnews.in) ഓണസദ്യയും സംഗീത വിരുന്നു മൊരുക്കി കാസർകോട്ടെ പാട്ട് കൂട്ടമായ കെ.എൽ - 14 സിംഗേഴ്സ് ഗ്രൂപ്പ്. വിദ്യാനഗർ സൺ ഡൗൺപാർക്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടി വേറിട്ടതായി.മുഖ്യാതിഥിയായി എത്തിയ വിദ്യാനഗർ സ്റ്റേഷനിലെ എ.എസ്.ഐ. രവി കൊട്ടോടി മനോഹരമായ ഗാനങ്ങൾ ആലപിച്ചു.അദ്ദേഹത്തെ യു.എ.ഇ.കീ ഫ്രെംഇൻ്റർനാഷണലിൻ്റെ ജില്ലാ എക്സികൂട്ടീവ് ഓഫീസർ വി.അബ്ദുൽ സലാം  ഷാളണിയിച്ച് ആദരിച്ചു.കെ .എൽ 14 സിംഗേഴ്സ് ഗ്രൂപ്പ് പ്രസിഡൻ്റ് സുബൈർ പുലിക്കുന്ന് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കുഞ്ഞാമു തെരുവത്ത്. മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്ത്, ഖലീൽ സാഹിബ്.എൻ.എ.മഹ്മൂദ്, സംസാരിച്ചു.നൗഷാദ് ബായിക്കര സ്വാഗതം പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ സംഗീത നിശയും അരങ്ങേറി.

Post a Comment

أحدث أقدم