ന്യൂ ഡൽഹി :(www.thenorthviewnews.in) ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ഓ​ര്‍​മ പു​തു​ക്കി ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ള്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.

'ഈദുല്‍ അസ്ഹ ആശംസകള്‍. സഹവര്‍ത്തിത്വം, സൗഹാര്‍ദ്ദം, സമന്വയം എന്നിവ ദൈവനാമത്തില്‍ ആചരിച്ച്‌ നമുക്ക് ഈ ദിനം മഹത്വമുള്ളതാക്കാം'. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍. ലോകമെമ്ബാടുമുള്ള ആരാധനാലയങ്ങളില്‍ ഇസ്ലാം പുരോഹിതര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.


കോവിഡ് നിയന്ത്രണങ്ങള്‍ ഉളളതുകൊണ്ട് പതിവ് ഈദ് ഗാഹുകള്‍ ഇത്തവണയുണ്ടാവില്ല. പള്ളികളില്‍ നടക്കുന്ന പെരുന്നാള്‍ നിസ്ക്കാരത്തിന് ശേഷം വിശ്വാസികള്‍ ബലികര്‍മ്മം നടത്തും.


Post a Comment

أحدث أقدم