ബംഗലൂരു:(www.thenorthviewnews.in) കര്‍ണാടക മുഖ്യമന്തിയായി ബസവരാജ്‌ ബൊമ്മയെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭ പാര്‍ടി മീറ്റിങ്ങിലാണ് തീരുമാനം. സംസ്ഥാന ആഭ്യന്തര മന്ത്രിയാണ് ബസവരാജ്. ബിഎസ് യെദിയൂരപ്പ രാജിവെച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിയും കര്‍ണാടക ബിജെപി നിരീക്ഷകനുമായ ധര്‍മേന്ദ്ര പ്രധാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.


ധര്‍മേന്ദ്ര പ്രധാന്‍, ജി കൃഷ്ണ റെഢി, ബിജെപി കര്‍ണാടക ഇന്‍ ചാര്‍ജ് അരുണ്‍ സിംഗ്, ബിഎസ് യെദിയൂരപ്പ, ബസവരാജ്‌ ബൊമ്മെ, ജഗദീഷ് ഷെട്ടാര്‍ തുടങ്ങിയ നേതാക്കളും പാര്‍ടി എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാര്‍ ബസവരാജ്‌ ബൊമ്മയെ അഭിനന്ദിച്ചു.

ആഴ്ചകളായി തുടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തിങ്കളാഴ്ചയാണ് യെദിയൂരപ്പ രാജി വെച്ചത്. നിയമസഭയില്‍ രാജി പ്രഖ്യാപിച്ച യെദിയൂരപ്പ പിന്നീട് രാജ് ഭവാനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു

Post a Comment

أحدث أقدم