ആലപ്പുഴ:(www.thenorthviewnews.in) തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എം.ലിജു അധ്യക്ഷ സ്ഥാനം രാജിവെച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇടുക്കിയിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയ്യാറാണെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാറും പറഞ്ഞു. കോൺഗ്രസിൽ അഴിച്ചു പണി വേണമെന്നും ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.

ആലപ്പുഴയിലെ 9 മണ്ഡലങ്ങളില്‍ പ്രതിപക്ഷ നേതാവിന്‍റെ ഹരിപ്പാട് ഒഴികെ 8 ഇടങ്ങളിലും ഇടത് മുന്നണിയാണ് വിജയക്കൊടി നാട്ടിയത്. മന്ത്രിമാരെ മാറ്റി നിർത്തിയതോടെ ഉണ്ടായ പ്രതിബന്ധങ്ങളെ മറികടന്നാണ് എൽഡിഎഫ് മിന്നും വിജയം നേടിയത്.


Post a Comment

أحدث أقدم