മഞ്ചേശ്വരം:(www.thenorthviewnews.in) നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി വലിയതോതിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന്എ.കെ.എം അഷ്റഫ് ആരോപിച്ചു. കാസർകോട് പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് വേണ്ടി നേതാക്കളുടെ വലിയ സന്നാഹമാണ് മഞ്ചേശ്വരത്ത് പ്രചാരണത്തിനുണ്ടായിരുന്നത്. നോമിനേഷൻ സമയത്ത് അപരന്മാരെ തപ്പിനടന്ന വരാണ് ബിജെപി. രാഷ്ട്രീയത്തിനതീതമായ വോട്ടുകളാണ് തനിക്ക് ലഭിച്ചതെന്നും മതേതര വോട്ടുകളുടെ പിൻബലത്തിലാണ് തൻ്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനാ പ്രവർത്തകർ സജീവമായി പ്രവർത്തിച്ചതിന് ഫലമാണിത്, ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അവസാനമായി വോട്ടർമാർക്ക് പണവും കിറ്റും നൽകി സ്വാധീനിക്കാൻ ബി.ജെ.പി ശ്രമിച്ചവെന്നും അദ്ദേഹം ആരോപിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലുള്ള ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് തൻ്റെ ആദ്യ പ്രവർത്തനം. മംഗൽപാടി, കുമ്പള,മഞ്ചേശ്വരം തുടങ്ങിയ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കും വിധം അത്യാധുനിക സൗകര്യമുള്ള ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമം തുടങ്ങും. ശേഷം വിദ്യാഭ്യാസ മേഖലയും കായിക മേഖലയും വികസനം കൊണ്ടുവരാൻ ശ്രമിക്കും.
മഞ്ചേശ്വരം മണ്ഡലത്തിലെ ക്ലീൻ സിറ്റി എന്നതാണ് തൻറെ സ്വപ്നമെന്നും അതിനുവേണ്ടി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്തുവെന്നും എ.കെ.എം കൂട്ടിച്ചേർത്തു.
മുഖാമുഖം പരിപാടിയിൽ പ്രസ്ക്ലബ് സെക്രട്ടറി പത്മേഷ് സ്വാഗതവും ഹാഷിം അധ്യക്ഷതയും വഹിച്ചു

إرسال تعليق