കാസർകോട്:(www.thenorthviewnews.in) എം.എൽ.എ എന്ന നിലയിൽ വികസന പ്രവർത്തനത്തിൽ മുൻഗണന നൽകുന്നത് കാസർകോട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായിരിക്കും. അതോടൊപ്പം കാസർകോടിന്റെ മുഖഛായ മാറ്റാൻ പുതിയ ബസ് സ്റ്റാൻഡ് മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ ഫ്ലൈ ഓവർ സ്റ്റാപിക്കുമെന്നും എൻഎ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. തന്റെ മനസ്സിൽ ഏറെ നാളായുള്ള അഭിലാശമാണ് ഫ്ലൈ ഓവർ കാസർകോട്ടെ ഗതാഗത കുരുക്കഴിക്കാൻ ഇത് ഏറെ പ്രയോജനപ്പെടുമെന്നും വ്യാപാരികളും നഗരസഭ അധികാരികളുമായി ഇതു സംബന്ധിച്ചു ചർച്ച നടത്തുമെന്നും അദ്ധേഹം പറഞ്ഞു.

എം.എൽ.എ ആയ ശേഷം കാസർകോട് പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു എൻ.എ നെല്ലിക്കുന്ന്.കാസർകോടിനെക്കുറിച്ച് നന്നായി അറിയാവുന്ന ആളാണ്‌ പിണറായി വിജയൻ. കാസർകോടിന്റെ വികസന കാര്യങ്ങൾ പറഞ്ഞാൽ തീർച്ചയായും സഹകരണമുണ്ടാവും.വികസനത്തിന്‌ ഭരണ പക്ഷ എം.എൽ.എ ആകണമെന്നില്ല. തിരഞ്ഞെടുപ്പ് വേളയിൽ പലരും തോൽക്കുമെന്നും വിജയിച്ചാൽ ഭൂരിപക്ഷം കുറയുമെന്നും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അപ്പോഴും എനിക്കുറപ്പുണ്ടായിരുന്നു വിജയിക്കുമെന്ന്. കാരണം  കഴിഞ്ഞ 10 വർഷം ഞാൻ നടത്തിയ കഠിനധ്വന പ്രവർത്തനങ്ങൾക്ക് നല്ലവരായ ജനങ്ങൾ കൂടെ നിൽകുമെന്ന വിശ്വാസം.  ജനം എന്നെ ജയിപ്പിച്ചു. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് എനിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്. ജാതിയും മതവും നോക്കിയായിരുന്നില്ല എൻ്റ വികസന പ്രവർത്തികൾ. അതിനുഭവിച്ചറിഞ്ഞ ജനം എന്നെ വീണ്ടും തിരഞ്ഞെടുത്തു. എൻ.എ പറഞ്ഞു. 

പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മേഷ് സ്വാഗതം പറഞ്ഞു

Post a Comment

أحدث أقدم