കൊല്ലം:(www.thenorthviewnews.in)കേരളാ കോൺഗ്രസ് സ്ഥാപക നേതാവ് ആർ ബാലകൃഷ്ണപിള്ള(86) കൊട്ടാരക്കരയിലെ വിജയാ ആശുപത്രിയിൽ രാവിലെ അഞ്ചു മണിയോടെ ആയിരുന്നു അന്ത്യം. സംസ്കാരം ഉച്ച കഴിഞ്ഞ് നടക്കും.
1964-ൽ കെ എം ജോർജ്, മന്നത്ത് പത്മനാഭൻ എന്നിവരോടൊപ്പം കേരളാ കോൺഗ്രസിന്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ചു.കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ള കാർത്യായനിയമ്മ ദമ്പതികളുടെ മകനായി 1935 മാർച്ച് 8-ന് ജനിച്ചു.മന്ത്രി, എം എൽ എ, എം പി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലമായി എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗമാണ്.2017-മുതൽ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനാണ്.1975-ൽ അച്ചുത മേനോൻ സർക്കാറിൽ ആദ്യമായി മന്ത്രിയായി. 80- 82, 82- 85, 86- 87, 91- 95, 2001- 2004 കാലഘട്ടങ്ങളിൽ മന്ത്രിയായിരുന്നു.
ഭാര്യ: ആർ വത്സല. മക്കൾ: മുൻമന്ത്രി കെ ബി ഗണേഷ് കുമാർ, ഉഷ, ബിന്ദു.മുഖ്യമന്ത്രി പിണറായി വിജയൻ, കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് വർക്കിംഗ് ചെയർമാൻ പി സി തോമസ് എന്നിവർ അനുശോചിച്ചു.

إرسال تعليق