തിരുവനന്തപുരം:(www.thenorthviewnews.in)  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ, ഒരുക്കങ്ങള്‍ വിശദീകരിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത്തവണ തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ ഫലമറിയാന്‍ വൈകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. ആദ്യഫല സൂചനകള്‍ പത്ത് മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു.

ഇത്തവണ ട്രന്‍ഡ് സോഫ്റ്റ്വയറില്ല. എന്നാല്‍ കൃത്യമായ ഫലം വേഗത്തില്‍ എത്താനുള്ള സജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. തപാല്‍ വോട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകില്ല. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم