കാസർകോട്:(www.thenorthviewnews.in) ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രിൽ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. കോവിഡ് പശ്ചാതലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതൽ 9.30 വരെ, 9.30 മുതൽ 11 മണി വരെ ,11 മണി മുതൽ 12.30 വരെ എന്നിങ്ങനെ 3 ഘട്ടമായാണ് വിതരണം.
പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ മാത്രമേ കൗണ്ടറിൽ പ്രവേശിക്കേണ്ടതുള്ളൂ. മറ്റ് പോളിങ് ഉദ്യോഗസ്ഥർ അനുവദിച്ച വാഹനത്തിൽ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കൗണ്ടർ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ,റൂട്ട് ഓഫീസർമാർ, സെക്ടറൽ ഓഫീസർമാർ എന്നിവർക്ക് വിതരണ കേന്ദ്രത്തിൽ പ്രവേശനം ഉണ്ടാകും. അതത് റൂട്ട് ഓഫീസർമാർ, കൗണ്ടർ അസിസ്റ്റൻ്റ് എന്നിവരായിരിക്കും പോളിംഗ് സാധനസാമഗ്രികൾ അടങ്ങിയ ബാഗുകൾ വാഹനത്തിൽ എത്തിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, പേപ്പർ സീൽ, സീലുകൾ , മറ്റു സാമഗ്രികൾ എന്നിവ പ്രിസൈഡിംഗ് ഓഫീസർ/ ഫസ്റ്റ് പോളിങ് ഓഫീസർമാരാണ് നിശ്ചയിച്ച കൗണ്ടറിൽ നിന്നും സ്വീകരിക്കേണ്ടത്. റിസർവിലുള്ള ഉദ്യോഗസ്ഥർക്ക് വിതരണ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. അവർക്കായി പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഇരിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

إرسال تعليق