തിരുവനന്തപുരം :(www.thenorthviewnews.in) കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേർക്ക് പരിശോധന നടത്തും. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി വേണം. മാളുകളില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തും. ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പൊലീസ് ഉറപ്പ് വരുത്തണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ പരിശോധിക്കും. കണ്ടെയിന്‍മെന്‍റ് സോണുകളിൽ ശക്തമായ നിയന്ത്രണം തുടരണം. സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്തണം. ട്യൂഷൻ സെന്‍ററുകളിലും ജാഗ്രത വേണം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണം തുടരും.

Post a Comment

أحدث أقدم