കോഴിക്കോട് :(www.thenorthviewnews.in) രാജ്യത്ത് കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹരിദ്വാറിലെ കുംഭമേള ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ കുംഭമേള പ്രതീകാത്മകമായി നടത്താമെന്ന് പ്രധാനമന്ത്രിയും നിര്‍ദേശിച്ചു. ഇപ്പോഴിതാ, ഹരിദ്വാറിലെ കുംഭമേള പോലെ അപകടമാണ് തൃശൂര്‍ പൂരമെന്ന് ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ ഡോ. ബിജു പറയുന്നു.

കൊവിഡ് വ്യാപനത്തിനിടയിലും തൃശൂര്‍ പൂരം നടത്താനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് സംവിധായകന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് പിന്നാലെ ഒരിടത്ത് കുംഭ മേളയും മറ്റൊരിടത്ത് തൃശൂര്‍ പൂരവും. ഇതിന് പിന്നിലുള്ളവരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളുമാണ് യഥാര്‍ഥ വൈറസുകളെന്നും സംവിധായകന്‍ ബിജു ദാമോദരന്‍ വിമര്‍ശിച്ചു.

'ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു… ഇനി…. അവിടെ കുംഭ മേള… ഇവിടെ തൃശൂര്‍ പൂരം…. എന്തു മനോഹരമായ നാട്…. ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്…. ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍… കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം…' സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

Post a Comment

أحدث أقدم