കാസർകോട്: (www.thenorthviewnews.in)  ആതുര സേവന രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ആദ്യ ബീറ്റിങ് ഹാർട്ട്‌ കൊറോണറി ആർട്ടറി ബൈപാസ് സെർജറി വിജയകരമായയി പൂർത്തിയാക്കി.ജില്ലയിൽ ആദ്യമായി ഈ സരംഭം മെയ്ത്ര യുണൈറ്റഡ് ഹാർട്ട്‌ സെന്ററിലാണ് നടന്നത്. 53,57വയസ്സ് പ്രായമുള്ള രണ്ടു പേരാണ് ജില്ലയിലെ ആദ്യ ബൈപാസ് സെർജറിയിലൂടെ ആരോഗ്യ പൂർണ്ണമായ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ആരോഗ്യ രംഗത്ത് ഉന്നത ചികിത്സക്കായി മംഗളാപുരത്തെ ആശ്രയിക്കുന്ന ജില്ലയിലെ ജനങ്ങൾക്ക് അഭിമാനകരമായ സേവനമാണ് മെയ്ത്ര ഹോസ്പിറ്റൽ കാഴ്ച വെച്ചത്. ഇതോടെ ആരോഗ്യ രംഗത്ത് വലിയ പുരോഗതിക്കും മാറ്റത്തിനും വഴിയൊരുക്കിയതായി മെയ്ത്ര യിലെ ഡോക്ടർമാരായ ഡോക്ടർ അലി ഫൈസൽ, ഡോക്ടർ മുരളി വെട്ടത്തു, ഡോക്ടർ ആഷിഖ് കുമാർ,ഡോക്ടർ ബാബു രാജ്ഡോക്ടർ ജയേഷ് ഭാസ്കരൻ, ഡോക്ടർ വിവേക് പിള്ള, ഡോക്ടർ അലി സമീൽ എന്നിവരും യുണൈറ്റഡ് ഹോസ്പിറ്റൽ ആധികാരികളായ ഡോക്ടർ മഞ്ജു നാഥ ഷെട്ടി, ഡോക്ടർ വീണ മഞ്ജുനാഥ്, എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അതി നൂതനമായ ചികിത്സ സൗകര്യങ്ങൾ ഉള്ള കോഴിക്കോട് മെയ്ത്ര യുടെ കെയർ  യൂണിറ്റാണ് കാസർകോട് ചെമ്നാട്ടു പ്രവർത്തനം തുടങ്ങിയത്.

അത്യാധുനിക സൗകര്യങ്ങൾ ഉള്ളതിനാലാണ് യുണൈറ്റഡ് ഹോസ്പിറ്റലിൽ സെർജറി നടത്തിയത്. ഡോക്ടർ മുരളി പി വെട്ടത്തു, ഡോക്ടർ ബാബുരാജൻ. എ കെ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ശാസ്ത്ര ക്രിയ് വിജയകരമായി നടത്തിയത്.പുറത്ത് രണ്ടര ലക്ഷം ചിലവ് വരുന്ന ഈ സെർജരിക്ക് 1.80 ലക്ഷമാണ് ചിലവ്. കാസർകോട് ജില്ലയിലുള്ളവർക്ക് അടിയന്തിര ഘട്ടങ്ങളിൽ ജില്ലയ്ക്ക് പുറത്ത് പോകാതെ തന്നെ ചികിത്സ സൗകര്യങ്ങൾ ലഭ്യമാവുക എന്നത് നാളിതുവരെ സ്വപ്നം മാത്രമായിരുന്നു. ഇന്നാസ്വപ്നം യാഥാർഥ്യ മായതായി മെയ്ത്ര ഹോസ്പിറ്റൽ ചെര്മാന് ഫൈസൽ ഇ കൊട്ടിക്കോളനും  ഡയറക്ടരും കാർഡിയോളജിസ്റ്റുമായ ഡോക്ടർ അലി ഫൈസലും  പറഞ്ഞു.

1 تعليقات

إرسال تعليق

أحدث أقدم