ഡൽഹി:(www.thenorthviewnews.in) പത്മ ഭൂഷൻ ജേതാവും ഇന്ത്യയിെലെ മുതിർന്ന മുസ്ലിം പണ്ഡിതനുമായ മൗലാന വഹീദുദ്ധീൻ ഖാൻ ഇന്നലെ രാത്രി മരണപ്പെട്ടു. 96 വയസ്സായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് 10 ദിവസം മുമ്പ് ഡൽഹി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.
ഇരുനൂറിൽപരം പുസ്തകങ്ങൾ രചിച്ച അദ്ധേഹത്തെ 2000ൽ പത്മഭൂഷൻ അവാർഡ് തേടിയെത്തി. ഇസ്ലാമിക പണ്ഡിതൻ, സമാധാന പ്രവർത്തകൻ എന്ന നിലയിൽ അദ്ധേഹം പ്രശസ്തിയാർജിച്ചിരുന്നു.
അദ്ധേഹത്തിൻ്റെ വിയോഗത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി, പ്രസിഡണ്ട് രാംനാദ് കോവിന്ദ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു.

إرسال تعليق