മാഹിൻ കുന്നിൽ
രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഓക്സിജനായി ഓടുന്ന ദയനീയ കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. കോവിഡ് അതിരൂക്ഷമായി പടരുകയാണ്. ആശുപത്രികളിലെ ഐ സി യുകൾ നിറഞ്ഞു. വെൻറിലേറ്റർ സൗകര്യങ്ങൾ കുറഞ്ഞു.ഓക്സിജനുകൾക്ക് കടുത്ത ക്ഷാമം നേരിട്ടുകഴിഞ്ഞു. മരണസംഖ്യ കൂടി.. മറവ് ചെയ്യാൻ പോലും സൗകര്യമില്ലാത്ത ചിത്രങ്ങളും നമ്മൾ കണ്ടു.,,,
ലോകത്തിൻ്റെ പല ഭാഗങ്ങളിലെ കോവിഡും കോവിഡ് മരണങ്ങളും ലോക് ഡൗണും ആരാധനാലയങ്ങൾ അടച്ചിടുന്ന ചിത്രങ്ങളും വാർത്തകളും നാം സോഷ്യൽ മീഡിയയിലും ടി വി കളിലും കണ്ട് മറയുന്നതിന് മുമ്പെ നമ്മുടെ മുന്നിലും എത്തുകയുണ്ടായി. അതെ വേഗതയിൽ ഓക്സിജൻ ക്ഷാമം മൂലം പരക്കം പായുന്ന നമ്മുടെ നാട്ടിലെ കാഴ്ച അതിവിദൂരമല്ല. ( നാഥൻ നമ്മളെ കാക്കട്ടെ , ആമീൻ ).,,
നമുക്കിടയിലു കൊറോണ പടർന്നു കൊണ്ടിരിക്കുന്നു.സർക്കാറിൻ്റെ കീഴിലുള്ള മെഡിക്കൽ കോളേജിലെയും ടാറ്റ ഹോസ്പിറ്റലിൻ്റെയും ബെഡുകൾ നിറഞ്ഞു കഴിഞ്ഞു. നമ്മുടെ ജില്ലയിൽ വളരെ കുറച്ചെ ഐ സി യു ബെഡുകളും വെൻ്റിലേറ്ററുകളും ഉളളൂ. നമ്മൾ മനസ്സിലാക്കണം.നാമിന്ന് കൊറോണക്ക് നടുവിലാണ്. അതിവ ജാഗ്രത അത്യാവശ്യമാണ്. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ വീട്ടിലെ കല്യാണത്തിന് പുതിയാപ്ല വരുമ്പോൾ വരൻ്റെ കൂടെ 100 ഓ 200 ഓ ആളുകൾ ഉണ്ടാകുമെന്ന് അവർ മുൻകൂട്ടി അറിയിക്കും. അല്ലെങ്കിൽ പെൺ വീട്ടുകാർ പറയും ഇത്ര പേർക്കേ സൗകര്യം ചെയ്യാൻ പറ്റുകയുള്ളൂ. കുടുതൽ ആളുകൾ വരുന്നുണ്ടെന്ന് മുൻകൂടി അറിയിക്കണമെന്നും പറയും. അപ്പോൾ നമ്മൾ അതിനനുസരിച്ച് സ്പെഷൽ ഐറ്റമായ ഫുൾ ചിക്കനോ, മട്ടൻ ലെഗോ, ഫിഷ് പ്രൈയോ ഒരുക്കും. നാലോ അഞ്ചോ അധികം കരുതും.. എന്നാൽ വരൻ്റെ നാട്ടുകാർ മുഴുവൻ വന്നാലുള്ള അവസ്ഥ ഒന്ന് ഓർത്ത് നോക്കൂ... എത്ര വലിയ കോടിശ്വരനായാലും ആ സമയത്ത് അത്രയും പേർക്ക് ഫുഡ് എത്തിക്കാൻ കഴിയില്ല. അപ്പോൾ പെണ്ണിൻ്റെ വീട്ടുകാരെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം.,,, അതെ അവസ്ഥയാണ് നമുക്കിപ്പോൾ .മുഖത്ത് മാസ്കിടണമെന്നും, അകലം പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കൈകൾ കഴുകിക്കൊണ്ടിരിക്കണമെന്നും നിരന്തരമായി മുന്നറിയിപ്പുകൾ തന്നു കൊണ്ടേയിരിക്കുന്നു. അതിനെ ലംഘിച്ച് നീങ്ങിയാൽ വളരെ കുറച്ച് മാത്രം ചികിത്സാ സൗകര്യമുള്ള നമ്മുടെ ജില്ലയിൽ നമ്മൾ ഏറെ വിഷമിക്കേണ്ടി വരും,,
മഹാമാരിയിൽ നിന്നും നാഥൻ' നമ്മളെ കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ.

إرسال تعليق