പൊവ്വൽ:(www.thenorthviewnews.in) ജീവിതത്തിന്റെ നീളുമിപ്പാതയിൽ നിന്നും പിരിയേണ്ടവരാണ് നാം. നമ്മെ തനിച്ചാക്കി ഖാദർ വിടപറഞ്ഞു.സഹ ധർമ്മിണിയേയും ജീവിതത്തിന്റെ ചുവടു വെച്ച് തുടങ്ങിയ പറവമുറ്റാത്ത പൈതങ്ങളെയും ഉപേക്ഷിച്ചു നാഥനിലേക്ക് മടങ്ങിയ എജസ്റ്റ് ഖാദറിനു കുടുംബാംഗങ്ങളും നാട്ടുകാരും കർമ്മ ശരണിയിൽ ഒപ്പം നിന്ന പൊവ്വൽ സൂപ്പർ സ്റ്റാറിന്റെ സുഹൃത്തുക്കളും പൊവ്വൽ ജുമാ മസ്ജിദ് അങ്കണത്തിൽ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി നൽകി. വേറിട്ടൊരു സ്വഭാവ മഹിമയായിരുന്നു ഖാദറിൻ്റേത്. വേദനിക്കുന്നവരുടെ മനസ്സ് തൊട്ടറിഞ്ഞ് അവരെ സമാശ്വസിപ്പിക്കാനുള്ള ഹൃദയ വിശാലത.ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കാനുള്ള ഉദാര മനസ്കത. പലർക്കുംജീവിതത്തിലെ നിർണ്ണായക പ്രതിസന്ധികളിൽ പ്രചോദനവും ആത്മ വിശ്വാസവും പകർന്നു കൊടുത്ത സൂപ്പർ സ്റ്റാറിന്റെ ചാരിറ്റി ചെയ്ർമൻ ഇനി ഓർമ്മകളിൽ മാത്രം. കഠിനാധ്വാനത്തിലൂടെയാണ് ഖാദർ ഓരോ പടിയും ചവിട്ടി കയറിയത്. നിറഞ്ഞ ആത്മ വിശ്വാസവും അർപ്പണ ബോധവുമാണ് പ്രയത്നങ്ങളിൽ ഖാദറിനുള്ള വിജയ കരു. കർമ്മ സരണിയിൽ നിലയുറപ്പിച്ച വിശ്വാസവും ദൃഢ പ്രതിജ്ഞയുമാണ് അദ്ദേഹത്തെ മനുഷ്യ മനസ്സുകളിൽ ഇടം പിടിക്കാൻ കാരണമാക്കിയെത്. താനും തന്റെ കുടുംബവും അനുഭവിക്കേണ്ട സമയവും സമ്പത്തും ഏറെക്കൂറും ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച മാന്യ വ്യെക്തിയായിരുന്നു ഖാദർ. കുടുംബ ജീവിതത്തിലും സൂക്ഷ്മത പുലർത്തിയിരുന്നു. നിഷേധാത്മഗമായ തരത്തിൽ പ്രശ്നങ്ങളെ സമീപിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ക്രിയാത്മഗതയുടെ കൂടെ നിന്ന സുഹൃത്താണ് . ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കഴിയുന്ന വകുകളായിരുന്നു തന്നെ സമീപിക്കുന്നവർക് നൽകിയിരുന്നത്. ജീവിതമല്ലേ നീളുമീപാതയിൽ ഈ വിധം നമ്മൾ പിരിയേണ്ടോർ..
അതെ ഖാദർ എന്നെന്നേകുമായി നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു. എത്ര വർഷം കഴിഞ്ഞാലും കാലമേറെ പഴകിയാലും ഞങ്ങളുടെ മനോ മുകുരങ്ങളിൽ ഏജസ്റ് ഖാദറിന്റെ മുഖം നിറഞ്ഞു നിൽക്കും തെളിഞ്ഞു നിൽക്കും ആദരവോടെ.
അസുഖം ബാധിച്ചു ഗൾഫിൽ നിന്ന് വന്നു കോഴിക്കോട് ആസ്റ്റർ എയിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരികുമ്പോഴാണ് ഖാദർ മരണപ്പെട്ടത്. മർഹും എജസ്റ്റ് ഇബ്രാഹിമിന്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ് പ്രവാസിയായ പോവൽ എജസ്റ്റ് ഖാദർ (50)
സൂപ്പർ സ്റ്റാറിന്റെ ഗൾഫ് പ്രവർത്തകരുടെ എകീകരണത്തിന് എക്കാലവും ഭകീരത പ്രവർത്തനങ്ങൾ നടത്തിയ ഖാദർ ജീവിത വിശുദ്ധിയുടെ ആൾരൂപമായിരുന്നു. മിസിരിയയാണ് ഭാര്യ.സഫ മുനാസ്, റഷ മുനാസ്, ലിയ മുനാസ്, മുഹമ്മദ് ലിബാൻ, മറിയം ഇശാൽ സെഹക്, എന്നിവർ മക്കൾ. മുഹമ്മദ് കെ. ഇ,അബ്ദുല്ല കെ. ഇ,ഹംസ കെ. ഇ എന്നിവർ സഹോദരങ്ങൾ.മയ്യത്ത് പൊവ്വൽ ജുമാ മസ്ജിദിൽ ഖബ്റടക്കി.
ഏതൊരു മുസൽമാനും ജീവിതത്തിൽ ഏറെ ആശിക്കുന്ന പരിപാവനമായ റമളാൻ മാസത്തിൽ വെള്ളിയാഴ്ച രാത്രി തന്നെ നാഥനിലേക് മടങ്ങാനുള്ള സൗഭാഗ്യം ലഭിച്ച ഖാദർ എത്ര മഹനാണ്. അദ്ദേഹതോടൊപ്പം നാളെ സ്വർഗീയ പൂങ്കാവനത്തിൽ ഉല്ലസിക്കാൻ നാഥൻ നമുക്കും തൗഫീഖ് നൽകട്ടെ.
ജയനാദം മാസികയുടേയും നോർത്ത് വ്യൂ പത്രത്തിൻ്റേയും ജയനാദം യൂട്യൂബ് ചാനലിൻ്റെയും അണിയറ പ്രവർത്തകരും അദ്ധേഹത്തിൻ്റെ സന്തപ്ത കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

إرسال تعليق