തിരുവനന്തപുരം:(www.thenorthviewnews.in) കോവിഡ് തീവ്രവ്യാപനത്തിെന്‍റ പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് വാക്സിന്‍ കേന്ദ്രത്തില്‍നിന്ന് അടിയന്തരമായി കിട്ടണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 5,80,880 ഡോസ് വാക്സിന്‍ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. കൂടുതല്‍ വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലഭിച്ച വാക്സിന്‍ പാഴാകുകയോ നഷ്ടപ്പെടുകയോ ചെയ്യാതെ തന്നെ നല്‍കാന്‍ സാധിച്ചു. വാക്സിന്‍ സീറോ വേസ്റ്റേജിെന്‍റ കാര്യത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തെ അഭിനന്ദിച്ചതായും കെ.കെ. ശൈലജ പറഞ്ഞു.

ടെസ്റ്റുകളുടെ എണ്ണം വീണ്ടും വര്‍ധിപ്പിച്ചു. ഇന്നലെയും ഇന്നുമായി രണ്ടര ലക്ഷം ടെസ്റ്റ് നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

أحدث أقدم