ന്യൂഡല്‍ഹി:(www.thenorthviewnews.in)  18 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് രജിസ്ട്രേഷന്‍ ശനിയാഴ്ചമുതല്‍ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിന്‍ ആപ് വഴി നിലവിലുള്ള അതേരീതിയിലാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. കൊവാക്സിന്‍, കൊവിഷീല്‍ഡ് എന്നിവയ്ക്കൊപ്പം റഷ്യന്‍ വാക്‌സിനായ സ്പുഡ്‌നിക്ക് വിയും ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

വാക്‌സിനേഷന്‍ വേഗത്തിലാകാന്‍ കൂടുതല്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. തീയതിയും സമയവും ബുക്ക് ചെയ്യാന്‍ ജനങ്ങളെ സഹായിക്കുന്നതിനായി കോവിന്‍ പ്ലാറ്റ്‌ഫോമില്‍ വാക്‌സിന്‍ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കാനും സ്വകാര്യ സ്ഥാപനങ്ങളോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്നുമുതലാണ് വാക്സിന്‍ നല്‍കിത്തുടങ്ങുക.ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച വാക്സിനേഷന്‍ തുടരും. ജനുവരി 16-നാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയത്.

കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം cowin.gov.in ലോഗിന്‍ ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ നല്‍കുക.ഉടന്‍ ഒരു ഒ ടി പി നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് ലഭിക്കും.ഒ ടി പി എന്റര്‍ ചെയ്തശേഷം വെരിഫൈ ബട്ടണില്‍ ക്ലിക്കുചെയ്യുക.ഒടിപി സാധൂകരിച്ചുകഴിഞ്ഞാല്‍, 'വാക്സിനേഷന്റെ രജിസ്‌ട്രേഷന്‍' പേജ് തുറക്കും. ഇതില്‍ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പെന്‍ഷന്‍ രേഖകള്‍, ബാങ്ക് , പോസ്റ്റോഫീസ് ബുക്ക്, പാന്‍കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് തുടങ്ങി 12 തിരിച്ചറിയില്‍ രേഖകളില്‍ ഏതെങ്കിലും രജിസ്‌ട്രേഷന് ഉപയോഗിക്കാം. രജിസ്‌ട്രേഷനായി വിശദാംശങ്ങള്‍ നല്‍കിയുകഴിഞ്ഞാല്‍, ചുവടെ വലതുവശത്തുള്ള 'രജിസ്റ്റര്‍' ബട്ടണ്‍ ക്ലിക്കുചെയ്യുക.

വിജയകരമായ രജിസ്‌ട്രേഷനില്‍ നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് 'അക്കൗണ്ട് വിശദാംശങ്ങള്‍' കാണിക്കും.രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് കുത്തിവയ്പ്പിന്റെ സ്ഥലവും തീയതിയും സമയവും ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ അറിയാം. ഈ വിവരങ്ങള്‍ നോട്ടിഫിക്കേഷനായി ലഭിക്കും. മരുന്ന് കുത്തിവയ്‌ക്കുന്ന വാക്സിനേറ്റര്‍മാരുടെ വിവരങ്ങളും അറിയാം. രണ്ട് ഡോസും കുത്തിവച്ചു കഴിയുമ്ബോള്‍ ആപ്പില്‍ അതത് വ്യക്തിയുടെ ഇമ്മ്യൂണൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. അത് ഡിജി ലോക്കറില്‍ സേവ് ചെയ്ത് സൂക്ഷിക്കാം.

Post a Comment

أحدث أقدم