കോ​ഴി​ക്കോ​ട്​:(www.thenorthviewnews.in)   കോ​വി​ഡ് രോ​ഗ​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ കോ​ഴി​ക്കോ​ട്  ജി​ല്ല​യി​ലെ 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളിലും മലപ്പുറം ജില്ലയിലെ 8 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും നിരോധനാജ്ഞ  പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്  ജി​ല്ല​യി​ലെ  െട​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ (ടി.​പി.​ആ​ര്‍) 25 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലെ​ത്തി​യ കു​രു​വ​ട്ടൂ​ര്‍, ചേ​മ​ഞ്ചേ​രി, കാ​യ​ണ്ണ, ചെ​ങ്ങോ​ട്ടു​​കാ​വ്, പെ​രു​മ​ണ്ണ, വേ​ളം, ചേ​ള​ന്നൂ​ര്‍, അ​രി​ക്കു​ളം, ത​ല​ക്കു​ള​ത്തൂ​ര്‍, ഏ​റാ​മ​ല, ച​ക്കി​ട്ട​പാ​റ, ഒ​ള​വ​ണ്ണ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മം 144 പ്ര​കാ​രം ജി​ല്ല ക​ല​ക്​​ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു നി​രോ​ധ​നാ​ജ്​​ഞ പു​റ​പ്പെ​ടു​വി​ച്ച്‌​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഒ​രാ​ഴ്ച​ക്കി​ടെ​യാ​ണ്​ ഇ​വി​​ട​ങ്ങ​ളി​ലെ െട​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി ശ​രാ​ശ​രി 25 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലെ​ത്തി​യ​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​യി​ട​ങ്ങ​ളി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ കൂ​ട്ടം​കൂ​ട​രു​ത്. വി​വാ​ഹം, പൊ​തു​ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും അ​ഞ്ചാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. ച​ട​ങ്ങു​ക​ളും പ​രി​പാ​ടി​ക​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ലെ ഇ​വ​ന്‍​റ് ര​ജി​സ്​​റ്റ​റി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ക​യും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം, ​സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​ട്ടു​മാ​ര്‍, പൊ​ലീ​സ് എ​ന്നി​വ​രെ അ​റി​യി​ക്കു​ക​യും വേ​ണം. അ​നു​മ​തി​യി​ല്ലാ​തെ ഒ​രു കൂ​ടി​ച്ചേ​ര​ലു​ക​ളും പാ​ടി​ല്ല. അ​വ​ശ്യ സ​ര്‍​വി​സു​ക​ള്‍, മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍, പെ​ട്രോ​ള്‍ പ​മ്ബു​ക​ള്‍ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് ഏ​ഴു​വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​വൂ.

12 ഗ്രാമപഞ്ചായത്തുകളില്‍തൊ​ഴി​ലും ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം. ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ രാ​ത്രി ഏ​ഴു​വ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. രാ​ത്രി ഒ​മ്ബ​തു​വ​രെ പാ​ഴ്സ​ല്‍ ന​ല്‍​കാം. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ആ​ര്‍.​ആ​ര്‍.​ടി​ക​ളും സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​ട്ടു​മാ​രും ഉ​റ​പ്പു​വ​രു​ത്തും. പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം ഉ​ണ്ടാ​യാ​ല്‍ കു​റ​ഞ്ഞ​ത് ര​ണ്ടു ദി​വ​സ​ത്തേ​ക്ക് സ്ഥാ​പ​നം അ​ട​ച്ചി​ടു​ക​യോ അ​ല്ലെ​ങ്കി​ല്‍, വി​ഷ​യ​ത്തി​‍െന്‍റ ഗൗ​ര​വ​മ​നു​സ​രി​ച്ച്‌ കൂ​ടു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യും.

മലപ്പുറം ജില്ലയിലെ 8 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്ന് രാത്രി 9 മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. 30 വരെയോ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെയോ നിരോധനാജ്ഞ തുടരും.

ഈ പ്രദേശങ്ങളില്‍ 30 ശതമാനം പോസിറ്റിവിറ്റി നിരക്കോടെ 60ല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു

Post a Comment

أحدث أقدم