കാസർകോട്:(www.thenorthviewnews.in) കേരളത്തിൽ പിണറായി സർകാർ തുടർഭരണമെന്ന നിലയിൽ ചില മാധ്യമങ്ങൾ നടത്തിയ സർവ്വേ കൈ നോട്ടക്കാരന്റെ  കൗശല മാണെന്ന് എം എം. ഹസ്സൻ പറഞ്ഞു  കാസർകോട് പ്രെസ്സ് ക്ലബ്ബിൽ വാർത്ത ലേഖകാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണം ഡോളർ കടത്തിൽ ആരോപണ വിധേയനായ സ്പീക്കർക്കു ധാർമ്മികത ഉണ്ടെങ്കിൽ അദ്ദേഹം രാജിവെക്കണം. ജനാതിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. അതിന്റെ നാഥാനാണ് സ്പീക്കർ. ഈ സ്പീക്കർ തുടരുന്നത് ജനാതിപത്യത്തിനു അപമാന മാണ്.

യുഡിഫ്. അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി കുറ്റമറ്റതാക്കി തുടരും.ആർ എസ്.എസ് ഉം ബിജെപി യും യുഡിഫ് നു വോട്ട് ചെയ്യില്ല

ബിജെപി. സിപിഎ മ്മായി ഒത്തുകളിയാണ്. എൽഡിഎഫ് തുടർഭരണം ദിവാസ്വപ്‌നം. സിപിഎംന്റെ സിറ്റിംഗ് എം എൽ എ മാറുള്ള സ്ഥലങ്ങളിൽ മാത്രമേ ബിജെപി യുടെ പത്രിക തള്ളിയിട്ടുള്ളു. ഇത് മനഃപൂർവ്വം സംഭവിച്ചതാണ്.

Post a Comment

أحدث أقدم