ചപ്പാരപ്പടവ്:(www.thenorthviewnews.in) ചപ്പാരപ്പടവ് ഹയർ സെക്കണ്ടറി സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയുടെ ഉൽഘാടനം നടന്നു. പി സി  പി  മഹമൂദ് ഹാജിയുടെ പേരിൽ  നൂതന രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയുടെ ഉൽഘാടനം സ്കൂൾ ചെയർമാൻ ഡോ: ഉസ്മാൻ പി സി പി നിർവഹിച്ചു. സ്കൂൾ മാനേജർ ഡോ: ഹസൈനാർ ഹാജി, പ്രിൻസിപ്പൽ അഹമ്മദ് എം പി , പി ടി എ പ്രസിഡണ്ട്  സി പി മമ്മു മാസ്റ്റർ, എം ഹസൈനാർ ഹാജി, അഹമ്മദ് ഹസ്സൻ, പി സി പി ഉമ്മർ ഹാജി, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم