കാസർകോട്:(www.thenorthviewnews.in) ദുബായ് കാസർകോട് മുനിസിപ്പൽ കെ.എം.സി.സിയും കാസർകോട് ഹരിത ഗവ.ഐടിഐ കമ്മിറ്റിയുമായി സഹകരിച്ച്‌ 'ഷീ ഫ്രണ്ട്ലി ക്യാംമ്പസ്‌ പ്രൊജക്ട്' സംഘടിപ്പിച്ചു. പ്രൊജക്ടിന്റെ ഭാഗമായി ഗവ.ഐ.ടി.ഐ ലേഡീസ് റൂമിലേക്ക് 40000രൂപയുടെ ഉപകരണത്തിനുള്ള തുക ദുബായ് കാസർകോട് മുനിസിപ്പൽ കമ്മിറ്റിക്ക് വേണ്ടി യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ഉപാധ്യക്ഷൻ യഹ് യ തളങ്കര ഹരിത കമ്മിറ്റിക്ക് കൈമാറി പരിപാടി ഉൽഘാടനം നിർച്ചഹിച്ചു. 

കാസർകോട് ഗവ.ഐടി.ഐ യിൽ മികച്ച പ്രവർത്തനം നടത്തുന്ന എം.എസ്.എഫ് ഹരിത കമ്മിറ്റിക്ക് പൊൻതൂവലാണിത്തരം പ്രവർത്തനമെന്നും കെ.എം.സി.സി യുടെ ഇടപെടലുകൾ  മാതൃകപരമാണെന്നും യഹ് യ തളങ്കര അഭിപ്രായപ്പെട്ടു.പരിപാടിയിൽ മുനിസിപ്പൽ മുസ്ലീംലീഗ്   പ്രസിഡണ്ട്‌ ബഷീർ തൊട്ടാൻ അദ്ധ്യക്ഷത വഹിച്ചു.മൂസാബി ചെർക്കള,എരിയാൽ മുഹമ്മദ് കുഞ്ഞി,അനസ് എതിർത്തോട്,താഹാ തങ്ങൾ,സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, ബഷീർ ചേരങ്കൈ,ഹസ്സൻ പതിക്കുന്നിൽ,നവാസ് തുരുത്തി,ഹനീഫ് ചേരങ്കൈ,സലാം,അൻവർ തുടങ്ങിയവർ സംസാരിചു. സിനാൻ തൊട്ടാൻ സ്വാഗതവും സുൽഫിയത്ത് നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم