തൃക്കരിപ്പൂർ:(www.thenorthviewnews.in) കയ്യൂർ,ചീമേനി പ്രദേശങ്ങളിലെ പാർട്ടി സിപിഎം നേതൃത്വത്തിലുള്ള പാർട്ടി ഗ്രാമങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഭീഷണിയുണ്ടെന്നു കാണിച്ചു യുഡിഫ് തൃക്കരിപ്പൂർ സ്ഥാനാർഥി എം.ടി ജോസഫ് രാഷ്ട്രപതി, പ്രധാന മന്ത്രി,ഗവർണർ തുടങ്ങിയവർക്ക് പരാതി നൽകിയതായി പത്ര സമ്മേളനത്തിൽ പറഞ്ഞു.

പീലിക്കോട്ടെ 17 ബൂത്തുകൾ പ്രശ്ന ബാധിതമാണ്. അവിടെ പാർട്ടി ഗ്രാമങ്ങൾ എന്ന പേരിൽ സിപിഎം അല്ലാത്തവരെ ഭീഷണിപ്പെടുത്തി ചൊല്പാടിക്ക് നിർത്തുന്നു. സുതാര്യ മായ തിരഞ്ഞെടുപ്പിന് ഭീഷണിയാണിത്. മരിച്ചവരും മണ്ഡലത്തിലില്ലാത്തവരും മറ്റു മണ്ഡണ്ഡലങ്ങളിലുള്ളവരും വോട്ട് ചെയ്യാനെത്തുക പതിവാണ്. ചോദ്യം ചെയ്യുന്ന പോളിംഗ് ഏജന്റു മാരെ ഭീഷണി പ്പെടുത്തിയും ചൊറിയാനുള്ള പൌഡർ ദേഹത്തു വിതറിയും നിർജ്ജീവമാക്കുന്നു. അവരെ ഓടിച്ചു 99% വും പാർട്ടിക്ക് വോട്ട് ചെയ്യുന്നു. ഭീഷണിക്ക് വഴങ്ങാത്ത യുഡിഎഫ് പോളിംഗ് എജന്റുമാരെ ഭീഷണി മുഴക്കി പിന്മാറ്റുന്നു. പോലീസുകാർക്ക് പോലും നിഷ്‌ക്രിയാറാക്കേണ്ടി വരുന്നു. വാഹങ്ങൾ,വീടുകൾ  തകർക്കലും പതിവാകുന്നു. കയ്യൂർ,പിലിക്കോട് ഭാഗങ്ങളിൽ ഡ്യൂട്ടിക്ക് നീയോഗി തരാകുന്നതു സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ ആണ്. പ്രേസൈഡിങ് ഓഫീസര്മാർക്കെതിരെയും കൃത്യ വിലോപനത്തിന് കേസ്സെടുക്കണം.പാർട്ടി ഗ്രാമങ്ങൾ ജനാതിപത്യ രാജ്യത്തിനു ഭൂഷണമല്ല. ജില്ലാ ഭരണ കൂടവും അടിമുതൽ മുടി വരെ സിപിഎം ന്റെ അനുഭാവികളോ സഹയാത്രികരോ ആണ്.പ്രശ്ന ബാധിത കേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ വിനിയോഗിക്കണം. വെബ് ക്യാമറകൾ സ്ഥാപിച്ച അതിന്റെ ലിങ്ക് സ്ഥാനാർഥിക്കും ഇലക്ഷന് ഏജന്റിനും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എം. ടി. ജോസഫ്നൊപ്പം അഡ്വ. എം ടി പി കരീം. പി. കെ. ഫൈസൽ. ശ്രീധരൻ മാസ്റ്ററ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Post a Comment

أحدث أقدم