കോഴിക്കോട്:(www.thenorthviewnews.in) കോഴിക്കോട് എയര്‍ഇന്ത്യ ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടി. വി രാജേഷ് എംഎല്‍എയും റിമാന്‍ഡ് ചെയ്തു.കോഴിക്കോട് ജെസിഎം കോടതി നാലാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
2009 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിമാനങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ നടന്ന എയര്‍ഇന്ത്യ ഓഫിസ് മാര്‍ച്ചില്‍ മുഹമ്മദ് റിയാസ്, ടി. വി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.തുടര്‍ന്ന് ഇരുവരുടെയും ജാമ്യം റദ്ദാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് മുഹമ്മദ് റിയാസിനേയും, ടി. വി രാജേഷ് എംഎല്‍എയെയും കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയത്.തുടര്‍ന്നാണ് ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തത്.

إرسال تعليق