​ചെന്നൈ:(www.thenorthviewnews.in  തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിയിലെ മുസ്​ലിംലീഗിന്​(​െഎ.യു.എം.എല്‍) മൂന്ന്​ സീറ്റും 'തമിഴ്​നാട്​ മുസ്​ലിം മുന്നേറ്റ കഴക'ത്തി​െന്‍റ രാഷ്​ട്രീയ രൂപമായ 'മനിത നേയ മക്കള്‍ കക്ഷി'ക്ക്​ രണ്ട്​ സീറ്റും നല്‍കാന്‍ ധാരണയായി.

തിങ്കളാഴ്​ച ​ൈവകീട്ട്​ ചെന്നൈ അണ്ണാ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്​റ്റാലി​െന്‍റ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചു. മുസ്​ലിംലീഗ്​ ദേശീയ അധ്യക്ഷന്‍ പ്രഫ.കെ.എം.കാദര്‍ മൊയ്​തീന്‍, മനിതനേയ മക്കള്‍ കക്ഷി പ്രസിഡന്‍റ്​ പ്രഫ.എം.എച്ച്‌​.ജവഹറുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. മുസ്​ലിംലീഗ്​ 'കോണി' ചിഹ്നത്തിലാണ്​ മല്‍സരിക്കുക. തുടര്‍ച്ചയായി നടന്ന രണ്ടാം ഘട്ട ചര്‍ച്ചയിലാണ്​ സീറ്റ്​ ധാരണയായത്​.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്​ലിംലീഗിന്​ അഞ്ച്​ സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കിലും ഒരു സീറ്റില്‍ മാത്രമാണ്​ വിജയിക്കാനായത്​. കടയനല്ലൂര്‍ മണ്ഡലത്തില്‍ നിന്നും മുഹമ്മദ്​ അബൂബക്കറാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. കോണ്‍ഗ്രസുമായുള്ള സീറ്റ്​ ധാരണക്ക്​ മാര്‍ച്ച്‌​ മൂന്നിന്​ അന്തിമ തീരുമാനം ഉണ്ടാവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്​ 41 സീറ്റുകളാണ്​ അനുവദിച്ചത്​. ഇതില്‍ എട്ട്​ സീറ്റുകളില്‍ വിജയിച്ചു. ഇത്തവണ പരമാവധി 25 സീറ്റുകള്‍ വരെ ലഭ്യമാവു​െമന്നാണ്​ സൂചന. ഇടത്​ കക്ഷികളുമായുള്ള ചര്‍ച്ചക്ക്​ നാളെ തുടക്കമാവും.

Post a Comment

أحدث أقدم