കാസർകോട്:(www.thenorthviewnews.in) ഇടതുപക്ഷ പ്രവാസി സംഘടനാ നേതാവ് മാധവൻ പാടിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ കണ്ണീർപൊഴിച്ച് യുഎഇ മലയാളി പ്രവാസ സമൂഹം. സാംസ്‌കാരിക മേഖലയിലെ ആ നിറ പുഞ്ചിരി മറഞ്ഞപ്പോൾ നഷ്ടമായത് ഒരു മനുഷ്യ സ്നേഹിയെയാണ്. രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങൾക്ക് വില കല്പിച്ച,ഏവരുടെയും മനസ്സിലിടം നേടിയ വ്യക്തിത്വത്തെയാണ്. ഷാർജ ഐഎംസിസിക്ക് എന്നും മാർഗ്ഗനിർദേശങ്ങളും, പിന്തുണയുമായി നിന്ന ഇടതുപക്ഷത്തെ സഹപ്രവർത്തകനെയാണ്. ഐഎംസിസി ഷാർജ, കാസർകോട് കമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് ഹനീഫ് തുരുത്തിയും, ജനറൽ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി കൊത്തിക്കലും അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Post a Comment

أحدث أقدم