പൊവ്വൽ:(www.thenorthviewnews.in) പൊവ്വൽ പി ടി  അബ്ദുല്ല ഹാജി മെമ്മോറിയൽ ലൈബ്രറിയുടെയും സൂപ്പർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിജ്ഞാനോത്സവ സെമിനാർ സംഘടിപ്പിച്ചു. പരിപാടി യിൽ ജില്ലാ കൗൺസിൽ ലൈബ്രറി അംഗം ബി രാധാകൃഷ്ണൻ  വിഷയം അവതരിപ്പിച്ചു. അബ്ദുൽ റഹിമാൻ മാഷിന്റെ അധ്യക്ഷതയിൽ സൂപ്പർ സ്റ്റാർ ഗൾഫ് സെക്രട്ടറി അബ്ബാസ് സി എച്  സ്വാഗതം ആശംസിച്ചു. ഹമീദ് കെ പി, ഖാലിദ്‌ അൽമാസ്, ബാത്തിഷ മദീന, ഖാദർ പാറപ്പള്ളം, ബാകിർ കോട്ട, റസാഖ് പി കെ, ഹമീദ് തായത്, എന്നിവർ സംബന്ധിച്ചു. ക്ലബ്ബ് ജനറൽ സെക്രട്ടറി അസീസ് നെല്ലിക്കാട് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

أحدث أقدم