മാർച്ച് 13 മുതൽ 22 വരെ നീണ്ട് നിൽക്കുന്ന സെമിനാർ എം.ഐ.സി ദാറുൽ ഇർഷാദ് പൂർവ്വ വിദ്യാർഥി സംഘടന ഇമാദ് സംഘടിപ്പിക്കുന്നത്





കാസർകോട്:(www.thenorthviewnews.in) എം.ഐ.സി ദാറുൽ ഇർഷാദ് പൂർവ്വ വിദ്യാർഥി സംഘടന ഇമാദ് സംഘടിപ്പിക്കുന്ന സിഎം അബ്ദുല്ല മൗലവി നാലാമത് മെമ്മോറിയൽ ലക്ച്ചറിനും വിദ്യഭ്യാസ സെമിനാറിനും ഇന്ന് രാത്രി 8:30ന് തുടക്കം കുറിക്കും. ഉദ്ഘാടന സെഷനിൽ ദാറുൽ ഹുദാ വൈസ് ചാൻസലറും സമസ്ത വിദ്യഭ്യാസ ബോർഡ് ചെയർമാനുമായ ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ് വി സെമിനാർ ഉദ്ഘാടനം ചെയ്യും. എം ഐ സി സ്ഥാപക ജനറൽ സെക്രട്ടറിയും സമസ്ത സീനിയർ വൈസ് പ്രസിഡണ്ടുമായ യു.എം അബ്ദുർ റഹ്മാൻ മൗലവി അനുഗ്രഹ ഭാഷണം നടനടത്തുന്ന പരിപാടിയിൽ ജാബിർ ഹുദവി ചാനടുക്കം ആമുഖ ഭാഷണം നടത്തും. 'കേരള മുസ്ലിം വിദ്യാഭ്യാസം: നിർമിതിയുടെ നൂറു വർഷങ്ങൾ' എന്ന പ്രമേയത്തിലാണ് മാർച്ച് 13 മുതൽ 22 വരെ നീണ്ട് നിൽക്കുന്ന സെമിനാർ ഇമാദ് സംഘടിപ്പിക്കുന്നത്.  ളിയാഉദ്ധീൻ ഫൈസി, ഡോ: ഫൈസൽ ഹുദവി, ഡോ: കെ.ടി ഹാരിസ് ഹുദവി, ഡോ: വി ഹിക്മത്തുല്ല, അബ്ദുസ്സമദ് പൂക്കോട്ടൂർ, സിദ്ദീഖ് നദ്‌വി ചേരൂർ, ഡോ: സുബൈർ ഹുദവി ചേകന്നൂർ, ഡോ: മോയിൻ ഹുദവി മലയമ്മ, അഡ്വ: ഹനീഫ് ഹുദവി ദേലംപാടി തുടങ്ങിയവർ യഥാക്രമം

കേരളമുസ്‌ലിം വിദ്യാഭ്യാസം: വര്‍ത്തമാനത്തിന്റെ ഭൂതം, ആധുനികതയും പാരമ്പര്യവും: മാപ്പിള വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെ അതിജയിച്ച രീതി, മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയുടെ മത-രാഷ്ട്രീയ നിമിത്തങ്ങള്‍, ഇടപെടലുകള്‍, പാരമ്പര്യ സാഹിത്യ സമ്പത്ത്: വീട്ടകത്ത് വിദ്യ നേടിയ മാപ്പിള, ഭൗതിക വിദ്യാഭ്യാസ രംഗം: മുന്നാക്ക സംവരണം ഉണ്ടാക്കുന്ന അസന്തുലിതത്വം, കേരളത്തിലെ അറബിക് കോളേജുകള്‍: പ്രതീക്ഷികളും നിരാശകളും, മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണം: ഇനിയും ആര്‍ജ്ജിക്കേണ്ട തലങ്ങള്‍, സി.എം. ഉസ്താദിന്റെ വിദ്യാഭ്യാസ ചിന്തകൾ, സി.എം. ജീവിതം, സന്ദേശം എന്നീ വിഷയങ്ങളിൽ വിഷയാവതരണം നടത്തും.   

ഇമാദ് എം.ഐസി എന്ന യൂട്യൂബ് ചാനൽ വഴി ദിവസവും രാത്രി എട്ടരക്ക് പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് കാസർകോട്ട് പ്രെസ്ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ജാബിർ ഹുദവി ചാനടുക്കം,ശഫീഖ് ഹുദവി പള്ളിക്കര,ശമ്മാസ് ഹുദവി ആരിക്കാടി,നിസാം ഹുദവി മവ്വൽ,സിദ്ധീഖ് ഹുദവി മാസ്തിക്കുണ്ട്  അറിയിച്ചു.






Post a Comment

أحدث أقدم