കാസര്‍കോട്: (www.thenorthviewnews.inമലയാളത്തിൽ പ്രസംഗിക്കാനും സംസാരിക്കാനും ആഗ്രഹമെന്നും മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കിടേശ്വരലു. കാസര്‍കോട് പ്രസ് ക്ലബുമായി ചേര്‍ന്ന് കേന്ദ്രസര്‍വകലാശാല സംഘടിപ്പിച്ച മീഡിയ സെമിനാര്‍ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികം വൈകാതെ തന്നെ മലയാളത്തില്‍ സംസാരിക്കാനും പ്രസംഗിക്കാനും തനിക്ക് സാധിമെന്നും അതിന് വേണ്ടിയുള്ള പ്രയത്നം തുടരുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മാസങ്ങള്‍ക്ക് മുമ്ബ് വൈസ് ചാന്‍സലറായി ചുമതലയേറ്റ ഉടനെ അദ്ദേഹം സഹപ്രവര്‍ത്തകരോട് തനിക്ക് മലയാളം പഠിക്കണമെന്ന താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഔദ്യേഗീക തിരക്കുകള്‍ കാരണം സമയം ലഭിക്കാതിരുന്നത് കൊണ്ടാണ് മലയാള പഠനം വൈകിയത്. തെലങ്കാന മേഡക് സ്വദേശിയാണ് വെങ്കിടേശ്വരലു. അകാഡമിക് തലത്തിലും ബൗദ്ധീകതലത്തിലും പ്രവര്‍ത്തിച്ച്‌ പരിചയസമ്ബന്നന്നായ അധ്യാപകനാണ്. 30 വര്‍ഷം യൂണിവേഴ്‌സിറ്റി സെര്‍വീസുള്ള അദ്ദേഹം 20 വര്‍ഷം കൊമേഴ്‌സ് ഫ്രൊഫസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 2010 ല്‍ ആന്ധ്രാപ്രദേശിലെ മികച്ച അധ്യാപകനായി തെരെഞ്ഞെടുത്തിരുന്നു. ഉസ്മാനിയ യൂണിവേഴ്‌സിറ്റി പീസ് കമിറ്റി മെമ്ബര്‍, ഐ സി എസ് ആര്‍ ടീചെര്‍ ഫെലോ, മാനവശേഷി മന്ത്രാലയത്തിന്റെ ഇ-കണ്ടന്റ് റൈറ്റര്‍ ദേശീയ കമീഷന്‍ അംഗം എന്നീ പദവികളും വഹിച്ചിരുന്നു. നിരവധി പുസ്തകങ്ങളും പഠന ഗവേഷണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാധ്യമ സെമിനാറിൽ കാലിക്കറ്റ്  ദി ഹിന്ദു  ഡെപ്യൂട്ടി എഡിറ്റർ മുഹമ്മദ് നസീർ, കണ്ണൂർ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജിജോ കുമാർ, കോഴിക്കോട് ദി ന്യു ഇൻഡിയൻ എക്സ്പ്രസ് സ്‌പെഷ്യൽ കറസ്പോണ്ടർ അമിയ മീത്തൽ തുടങ്ങിയവർ ക്ലാസ്സുകൾ കൈകാര്യം ചെയ്‌തു. കാസറഗോഡ് ജില്ലയിലെ മാധ്യമ പ്രവർത്തകർ മാലിക്ദീനർ ജേർണലിസം വിദ്യാർഥികൾ പങ്കെടുത്തു

Post a Comment

أحدث أقدم