കോട്ടൂർ:(www.thenorthviewnews.in) ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന സർക്കാറി ൻ്റെ അവാർഡ്നേടി മുളിയാറിൻ്റെ അഭിമാന മായ അക്കര ഫൗണ്ടേഷനെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്തിൽ നിന്നും സ്ഥാപന മനേജർ മുഹമ്മദ് യാസർ, ഫൗണ്ടേഷൻ അംഗം മൊയ്തീൻ ഹാജി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.വെൽഫയർ സൊസൈറ്റി ഭാരവാഹികളായ ഷെരീഫ് കൊടവഞ്ചി, ബി.ഹംസ പന്നടുക്കം ചോയിസ്,കൃഷ്ണൻ ചേടിക്കാൽ, മുസ്തഫ ബിസ്മില്ല, രാമചന്ദ്രൻ അമ്മങ്കോട്, ശംഭു പണിക്കർ, കബീർ മെട്രോ, അഷ്റഫ് ബാവിക്കര, ആപ്പു ബാവിക്കര, സി.എച്ച് ഷാഫി കെ.കെ.പുറം,സെൻറർ ഹെഡ്ജിനിൽ രാജ്, അംഗംമൊയ്തീൻ കുഞ്ഞി സംബന്ധിച്ചു.
സംസ്ഥാന അവാർഡ് നേടിയ അക്കര ഫൗണ്ടേഷനെ മുളിയാർ ഫെൽഫയർ സൊസൈറ്റി അനുമോദിച്ചു.
The NorthView
0
تعليقات

إرسال تعليق