കാസർകോട്:(www.thenorthviewnews.in) കാഞ്ഞങ്ങാട് മണ്ഡലത്തിൽ കഴിഞ്ഞ 5 വർഷം 3530 കോടിയുടെ വികസനം നടത്തിയെന്നും ജില്ലയിലെ മികച്ച വികസന പ്രവർത്തനമാണിതെന്നും വോട്ടർമാർ തന്നെ കൈവിടില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു. വിവിധ റോഡുകൾക്കായി 900 കൊടിയയാണ് ചിലവാക്കിയത്. മലയോര പാത ഉൾപ്പെടെയാണിത്. 54 വിദ്യാലയങ്ങൾക്ക് 106 കോടി ചിലവാക്കുകയും എല്ലാ വിദ്യാലയങ്ങളിലും ഹൈ ടെക് ക്ലാസ്സ് മുറികൾ സ്ഥാപിക്കയും ചെയ്തു. പണത്തടി പി.എച്സി. താലൂക് ആശുപത്രിയായി ഉയർത്തി. ജില്ലാ ആശുപത്രിയിൽ ഹിർദ്രോഗ ചികിത്സ സംവിധാനമുണ്ടാക്കി. കാഞ്ഞങ്ങാട് നഗരത്തിൽ അമ്മയും കുഞ്ഞും ആശുപത്രിസ്ഥാപിച്ചു. വെള്ളരിക്കുണ്ട് താലൂക്കഫീസിന് പുതിയ കെട്ടിടം സ്ഥാപിച്ചു.11 കോടിയാണീ റവന്യൂ ടവറിന് ചിലവായത്. എല്ലാ വില്ലേജ് ഓഫീസിലും അടിസ്ഥാന സൗകര്യം ഏർപ്പെടുത്തി. വ്യവസായ മേഖലക്ക് 100 ഏക്കർ സ്ഥലം റവന്യൂ കൈമാറി. കാണിയൂർ. മൈസൂർ പാത നീണ്ടു പോകുന്നത് കേന്ദ്ര ഗവ. ഭൂമി ഏറ്റെടുക്കുന്നതിലുണ്ടായ കാലതാമാസം കാരണമാണ്
സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വൻ വികസന കുത്തിപ്പാണ് കാഞ്ഞങ്ങാട്ടുണ്ടായത്. മണ്ഡലത്തിലെ വോട്ടർമാർ വൻ ഭൂരിപക്ഷത്തോടെ തന്നെ തിരഞ്ഞെടുക്കും. ചന്ദ്രശേഖരൻ പറഞ്ഞു.
ജനങ്ങളുടെ പ്രതീക്ഷയായിരിന്ന റവന്യൂ റീ സർവ്വേ പൂർത്തിയാകാതെ പകുതി വഴിയിൽ കിടക്കുന്നു. റവന്യൂ മന്ത്രി എന്ന നിലയിൽ സർവ്വേ നടത്തി ജനങ്ങളെ ദുരിതതിലാക്കിയത് തിരിച്ചടിയൂണ്ടാകുമെന്ന് സുരേഷ് പറഞ്ഞു. ജനങ്ങൾ ആവശ്യ മായ രേഖകൾക്കായി ഓഫീസ് കയറിയിറങ്ങുന്നു. തീരദേശം, മലയാരം, പട്ടണപ്രദേശം എന്നി മണ്ഡല ഭാഗം തീർത്തും അവഗണ യിലാണ്. അജാനൂർ മിനി ഹാർബർ നടന്നില്ല. വെള്ളവും വെളിച്വുമില്ലാത്ത ആശുപത്രിയാണ് ഉമ്മയും കുഞ്ഞും ആശുപത്രി. സ്കൂൾ കെട്ടിടത്തിൽ ഹൈ ടെക് ബോർഡ് വെച്ചാൽ ഹൈ ടെക്കാവില്ല. മലയോരത്തെ കർഷകരുടെ പ്രെ ശ്നങ്ങളും അവഗണിച്ചു. പട്ടിക ജാതി പട്ടിക വർഗ്ഗ കോളനിയിൽ കുടിവെള്ളമില്ല. ഇതൊക്ക സ്വന്തം നാട്ടുകാരനായ തനിക്ക് നന്നായിട്ടറിയാം. ഇത്തവണ വോട്ടർമാർ തന്നോടൊപ്പമാണെന്നും സുരേഷ് പറഞ്ഞു.
കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പഞ്ചസഭയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. എൻ.ഡി.എ സ്ഥാനാർത്ഥി എം.ബൽരാജ് പങ്കെടുത്തില്ല. പ്രസ് ക്ലബ് പ്രസിഡന്റ് ഹാഷിം ആദ്യക്ഷം വഹിച്ചു. സെക്രട്ടറി പത്മേഷ് സ്വാഗതം പറഞ്ഞു.

إرسال تعليق