കുടുംബം, സുഹൃത്തുക്കൾ, ആരാധകർ, ടീമുകൾ, പരിശീലകർ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യൂസഫ് പഠാൻ അറിയിച്ചു.
ന്യൂഡല്‍ഹി:(www.thenorthviewnews.in) ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് യൂസഫ് പഠാന്‍. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്‍റില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള്‍ ടീമിന്‍റെ ഭാഗമായിരുന്നു. കുടുംബം, സുഹൃത്തുക്കൾ, ആരാധകർ, ടീമുകൾ, പരിശീലകർ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യൂസഫ് പഠാൻ അറിയിച്ചു.
പ്രഥമ ഐ.പി.എല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തുമ്പോള്‍ ശ്രദ്ധേയരായ യുവതാരങ്ങളുടെ പട്ടികയില്‍ യൂസഫ് പഠാനുമുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ സഹോദരനാണ്. ഇന്ത്യക്കായി 57 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ജീവിതത്തിലെ ഒരു ഇന്നിങ്സിന് ഫുൾ സ്റ്റോപ് ഇടേണ്ട സമയം ആയിരിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്കായി രണ്ട് ലോകകപ്പ് ജയിച്ചതും സച്ചിൻ തെൻഡുൽക്കറെ തോളിലേറ്റിയതുമുൾപ്പെടെയുള്ള കരിയറിലെ പ്രധാന നിമിഷങ്ങളെക്കുറിച്ചും യൂസഫ് പഠാൻ ഓർത്തെടുത്തുകൊണ്ടായിരുന്നു വിരമിക്കല്‍ കുറിപ്പ്.

إرسال تعليق