മൗലവി ഫാളിൽ മഖ്‌ദൂമി പരീക്ഷയിൽ ഹാഫിസ് ഹബീബ് ഇർഫാനി ഇരിക്കൂറും  മൗലവി ഫാളിൽ ഇർഫാനി പരീക്ഷയിൽ അബൂബക്കർ സിദ്ദീഖ് ഇരിങ്ങലും ഒന്നാം റാങ്ക് നേടി





ചപ്പാരപ്പടവ്:(www.thenorthviewnews.in) ജാമിഅ ഇർഫാനിയ ബിരുദാനന്തര കോഴ്സ് ആയ മൗലവി ഫാളിൽ മഖ്‌ദൂമി യുടെയും മുതവ്വൽ കോഴ്‌സായ മൗലവി ഫാളിൽ ഇർഫാനിയുടെയും വാർഷിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

മൗലവി ഫാളിൽ മഖ്‌ദൂമി പരീക്ഷയിൽ ഹാഫിസ് ഹബീബ് ഇർഫാനി ഇരിക്കൂർ ഒന്നാം റാങ്ക് നേടി. അൻസാർ ഇർഫാനി കുമ്പര മാഗ്ലൂര രണ്ടും മുഹമ്മദ് ജസീൽ ഇർഫാനി മലപ്പുറം മൂന്നും റാങ്ക് നേടിയതായി പ്രിൻസിപ്പൽ ശൈഖുനാ വി. മുഹമ്മദ്‌ മുസ്‌ലിയാർ അറിയിച്ചു 

മൗലവി ഫാളിൽ ഇർഫാനി പരീക്ഷയിൽ അബൂബക്കർ സിദ്ദീഖ് ഇരിങ്ങൽ. ഹിഷാം മൗവ്വഞ്ചേരി. ഇല്യാസ് സൽമാറ എന്നിവർ  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. 

വിജയികളെ പ്രിൻസിപ്പലും കോളേജ് കമ്മിറ്റിയും അഭിനന്ദിച്ചു

Post a Comment

أحدث أقدم