സക്കൂട്ടർ യാത്രികൻ റോഡിൽ വീണു പിടയുന്നു. ആളുകൾ സെൽഫിയടുത്ത് സ്ഥലം വിടുന്നു; കൊറോണ ഭയം നോക്കാതെ ഫൈസലും ബാത്തിഷയും രക്ഷയ്ക്കെത്തി




കാസർകോട്:(www.thenorthviewnews.in) സക്കൂട്ടർ യാത്രികൻ റോഡിൽ വീണു പിടയുന്നു.ആളുകൾ സെൽഫിയടുത്ത് സ്ഥലം വിടുന്നു; കൊറോണ ഭയം നോക്കാതെ ഫൈസലും ബാത്തിഷയും രക്ഷയ്ക്കെത്തി, ആര് വീണാലും പറഞ്ഞാലും റോഡിൽ കിടക്കുകയേയുള്ളൂ. കൊറോണ ഭയം കാരണം അടുക്കാനാർക്കും ധൈര്യമില്ല. എല്ലാവർക്കും സ്വജീവൻ വലുത് . എന്നാലും സെൽഫിയെടുക്കാൻ ആരും മറക്കില്ല. അതേ സമയം സ്വന്തം ജീവൻ നോക്കാതെ രക്ഷാപ്രവർത്തനങ്ങളിലേർപ്പെടുന്ന മനുഷ്യ സ്നേഹികളും നമ്മുടെ നാട്ടിലുണ്ട്. ഇന്നലെ 20-08-2020 രാവിലെ പതിനൊന്നര മണിക്ക് കാസർകോട് മധൂർ റൂട്ടിൽ പാറക്കട്ട യിൽ വച്ച് രാജേഷ് കെ ടി എന്നയാൾ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടു 20 മിനിറ്റ് വരെ റോഡിൽ കിടക്കുകയായിരുന്നു ഒരുപാട് ആൾക്കാർ നോക്കിനിന്നു. എല്ലാവരും ഫോട്ടോ എടുത്തതും സെൽഫി എടുത്തു അല്ലാതെ ആരും സഹായിച്ചില്ല ഒന്ന് തൊട്ടു നോക്കാനും തയ്യാറായില്ല അതിനുശേഷം ആ വഴിയിലൂടെ വന്ന രണ്ട് ചെറുപ്പക്കാർ ഒരു മെഡിക്കൽ  സ്റ്റോർ ഉടമയും ജീവനക്കാരനും ഇയാളെ വാരിയെടുത്ത് കാസർകോട് കിംസ് ഹോസ്പിറ്റൽ എത്തിക്കുകയായിരുന്നു കോവിഡ് പേടിച്ച് മാറിനിന്ന് വ്യക്തികൾക്ക് മുന്നിൽ ഈ ചെറുപ്പക്കാർ ഈ കൊറോണ കാലത്ത് സ്വന്തം ജീവൻ പോലും നോക്കാതെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് ഉളിയത്തടുക്കയിലെ ഫൈസൽ, ബാത്തിഷ  ഇവരുടെ പ്രവർത്തനം മാതൃകാ പരം

Post a Comment

أحدث أقدم