തുരുത്തിയിൽ കുടിവെള്ളത്തിനായി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണം : യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മിറ്റി മന്ത്രിക്ക് നിവേദനം നൽകി
തുരുത്തി :(www.thenorthviewnews.in) കാസർകോട് നഗരസഭയിൽ പതിന്നാലാം വാർഡിൽ ഉൾപ്പെടുന്ന തുരുത്തി പ്രദേശത്ത് കുടി വെള്ളത്തിനായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് ജല വിഭവ വകുപ്പ് മന്ത്രിക്കും, വാട്ടർ അതോറിറ്റി കാസർകോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയക്കും തുരുത്തി ശാഖ മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.
ചന്ദ്രിഗിരി പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് കേരള ജല സേചന വകുപ്പിന്റെ പൈപ്പ് ലൈൻ കണക്ഷൻ ഉണ്ടായിരുന്നു. പ്രദേശത്തെ റോഡ് വികസനം നടക്കുന്ന സമയത്ത് പ്രസ്തുത പൈപ്പ് ലൈൻ മാറ്റുകയും പിന്നീട് പുന:സ്ഥാപിച്ചിട്ടുമില്ല. പുഴയോട് ചേർന്ന് കിടക്കുന്ന പ്രദേശമായത് കൊണ്ട് വേനൽ കാലങ്ങളിൽ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിൽ ഉപ്പ് വെള്ളം കലരുകയും, മഴക്കാലങ്ങളിൽ വെള്ളപ്പൊക്കം കാരണം കിണറുകളിൽ മലിനമാവുകയും ചെയ്യുന്നതിനാൽ പ്രദേശത്ത് വലിയ ശുദ്ധ ജല ദൗർലഭ്യം നേരിടുകയാണ്.
പ്രദേശത്തുള്ള ഇരുന്നൂറോളം വീടുകൾക്ക് കുടി വെള്ളം ലഭ്യമാക്കുന്നതിന് കേരള വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈൻ കണക്ഷൻ സ്ഥാപിക്കണമെന്ന് നിവേദനത്തിൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

إرسال تعليق