ഇ.ഐ.എ. വിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി



തിരുവനന്തപുരം :(www.thenorthviewnews.inകേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം (ഇ.ഐ.എ. നോട്ടിഫിക്കേഷന്‍-2020) പിന്‍വലിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പരിസ്ഥിതിനാശത്തിനും രാജ്യസമ്പത്ത് കൊള്ളയടിക്കപ്പെടാനും കാരണമാകുന്ന ഇ.ഐ.എ. കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബി.ജെ.പി. സര്‍ക്കാര്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ കവര്‍ന്ന് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും രാഹുല്‍ ട്വിറ്ററിറില്‍ കുറിച്ചു. നേരത്തെയും കരട് ഇ.ഐ.എ. വിജ്ഞാപനത്തെ ഗാന്ധി വിമര്‍ശിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചിരിക്കുന്ന കരട് അപമാനകരവും അപകടകരവുമാണെന്നാണ് അദ്ദേഹം ഞായറാഴ്ച അഭിപ്രായപ്പെട്ടത്. അതേസമയം വി​വാ​ദ വി​ജ്ഞാ​പ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍ന്ന് പ്ര​തി​രോ​ധ​ത്തി​ലാ​യ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ക​ര​ട് വി​ജ്ഞാ​പ​നം അ​ന്തി​മ​മ​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യാ​ണ് ഇ​പ്പോ​ള്‍ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Post a Comment

أحدث أقدم